മുഖവുര

താഴെ പറയുന്ന വിഷയങ്ങള്‍ ഈ ഡോക്യുമെന്‍റില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു:

  • ഇന്‍സ്റ്റലേഷന്‍-സംബന്ധിച്ച കുറിപ്പുകള്‍

  • ടെക്നോളജി പ്രിവ്യൂ

  • പരിചിതമായ പ്രശ്നങ്ങള്‍

  • സാധാരണ വിവരങ്ങള്‍

  • ഡ്റൈവറ്‍ അപ്ഡേറ്റ് പ്റോഗ്റാം

  • ഇന്‍റര്‍നാഷണലൈസേഷന്‍

  • കേറ്‍ണല്‍ സംബന്ധിച്ചുളള കുറിപ്പുകള്‍

Red Hat Enterprise Linux 5 സംബന്ധിച്ചുളള ഏറ്റവും പുതിയ വിവരങ്ങള്‍ റിലീസ് നോട്ടുകളുടെ ഈ വേറ്‍ഷനില്‍ ലഭ്യമല്ല. ഇതിനായി, താഴെ പറയുന്ന URL പരിശോധിക്കുക :

http://www.redhat.com/docs/manuals/enterprise/RHEL-5-manual/index.html

ഇന്‍സ്റ്റലേഷന്‍-സംബന്ധിച്ച കുറിപ്പുകള്‍

Red Hat Enterprise Linux ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായുളള വിവരങ്ങളും Anaconda ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമും ആണ് ഈഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രദ്ധിക്കുക

നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുളള Red Hat Enterprise Linux-ല്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതിനായി, അതില്‍ മാറ്റം വന്നിരിക്കുന്ന പാക്കേജുകള്‍ പുതുക്കുന്നതിന് Red Hat നെറ്റ്‌വറ്‍ക്ക് ഉപയോഗിക്കേണ്ടതാണ്.

Red Hat Enterprise Linux 5-ന്‍റെ ഒരു പുതിയ ഇന്‍സ്റ്റലേഷന് അല്ലെങ്കില്‍ Red Hat Enterprise Linux 4 മുതല്‍ Red Hat Enterprise Linux 5-ന്‍റെ ഏറ്റവും ഒടുവില്‍ പുതിക്കിയ വേര്‍ഷനില്‍ നിന്നും മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കുന്നതിനായി നിങ്ങള്‍ Anaconda ഉപയോഗിക്കേണ്ടതാകുന്നു.

Red Hat Enterprise Linux 5-ന്‍റെ CD-ROM-കളിലുളള വിവരങ്ങള്‍ ആണ് നിങ്ങള്‍ പകര്‍ത്തുന്നതെങ്കില്‍ (ഉദാഹരണത്തിന്, നെറ്റ്‌വറ്‍ക്ക്-ബെയ്സ്ഡ് ഇന്‍സ്റ്റലേഷനുളള തയ്യാറെടുപ്പ്) ഓപ്പറേറ്റിങ് സിസ്റ്റമിന് മാത്രം ഉളള CD-ROM-കള്‍ ആണ് അവ എന്നുറപ്പ് വരുത്തുക. Supplementary CD-ROM-കള്‍ അല്ലെങ്കില്‍ മറ്റ് ലേയേര്‍ഡ് പ്രൊഡക്റ്റുകളുടെ CD-ROM-കള്‍ പകര്‍ത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, കാരണം Anaconda-യുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയലുകള്‍ക്ക് പകരമാവും ഇവ പകര്‍ത്തപ്പെടുക. Red Hat Enterprise Linux ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം മാത്രമേ ഈ CD-ROM-കള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ പാടുള്ളൂ.

ISO ഉളളടക്കവും രജിസ്ട്രേഷനും

മുന്പുളള Red Hat Enterprise Linux-ന്‍റെ വേര്‍ഷനുകളില്‍ നിന്നും പ്റൊഡക്ട്-സ്പെസിഫിക്ക് വേരിയന്‍റുകളിലേക്ക് സോഫ്റ്റ്‌വെയറ്‍ കോംപണന്‍റ് പാക്കേജുകളുടെ ഓറ്‍ഗനൈസേഷന്‍ മാറിയിരിക്കുന്നു. വേരിയന്‍റുകളുടേയും ISO ഇമേജുകളുടേയും എണ്ണം 2 ആയി കുറഞ്ഞിരിക്കുന്നു:

  • Red Hat Enterprise Linux 5 സര്‍വര്‍

  • Red Hat Enterprise Linux 5 ക്ളൈന്‍റ്

വിറ്‍ച്ച്വലൈസേഷന്‍, ക്ളസ്റ്ററിങ്, ക്ളസ്റ്ററ്‍ സ്റ്റോറേജ് തുടങ്ങിയ കോറ്‍ വിതരണത്തിന് അനേകം റിപോസിറ്ററികള്‍ക്ക് കൂടുതല്‍ വിശേഷതകള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയറ്‍ പാക്കേജുകള്‍ ISO ഇമേജുകളില്‍ അടങ്ങുന്നു. സറ്‍വറ്‍ വേരിയന്‍റകുള്‍, ക്ളൈന്‍റ് വേരിയന്‍റുകള്‍, അവയ്ക്ക് ലഭ്യമായ ഉപാധികള്‍ എന്നിവയ്ക്കായി http://www.redhat.com/rhel/ കാണുക.

ഒരേ ട്രീ അല്ലെങ്കില്‍ ISO ഇമേജില്‍ ഉളള ഉപാധി ഉപയോഗിച്ച്, ഇന്‍സ്റ്റലേഷനുളള ഘടകങ്ങളും സബ്സ്ക്രിപ്ഷനുളളവയും തമ്മിലുളള പൊരുത്തക്കേടുകള്‍ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഒരു പൊരുത്തക്കേട്, കൂടുതല്‍ തെറ്റുകള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴി തെളിക്കുന്നു.

ലഭ്യമായ ഘടകങ്ങള്‍ സംബ്സ്ക്രിപ്ഷനൊപ്പം ആണ് എന്നുറപ്പ് വരുത്തുന്നതിനായി Red Hat Enterprise Linux 5-ന് ഒരു ഇന്‍സ്റ്റലേഷന്‍ നംബര്‍ നല്‍കേണ്ടതുണ്ട്, ഇത് ഇന്‍സ്റ്റോളര്‍ ശരിയായ പാക്കേജ് സെറ്റ് നല്‍കുന്നതിന് സജ്ജമാക്കുന്നു. ഈ ഇന്‍സ്റ്റലേഷന്‍ നന്പറ്‍ നിങ്ങളുടെ സബ്സ്ക്രിപ്ഷനില്‍ ലഭ്യമാണ്.

നിങ്ങള്‍ ഇന്‍സ്റ്റലേഷന്‍ നംബര്‍ നല്‍കിയില്ലായെങ്കില്‍, ഇത് ഒരു കോര്‍ സര്‍വര്‍ അല്ലെങ്കില്‍ ഡസ്ക്-ടോപ്പ് ഇന്‍സ്റ്റലേഷനില്‍ പരിണമിക്കും. കൂടുതല്‍ സംവിധാനങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് സ്വയം ചേര്‍ക്കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ നന്പറ്‍ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.redhat.com/apps/support/in.html കാണുക.

ഇന്‍സ്റ്റലേഷന്‍ പ്റക്റിയയില്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റലേഷന്‍ നന്പറ്‍ /etc/sysconfig/rhn/install-num എന്ന ഫയലില്‍ സൂക്ഷിക്കപ്പെടുന്നു. Red Hat നെറ്റ്‌വറ്‍ക്ക്-നുമായി രജിസ്ടറ്‍ ചെയ്യുന്പോള്‍, ശരിയായ ഏത് ചൈള്‍ഡ് ചാനലുകളുമായി സിസ്റ്റം അംഗത്ത്വം സ്ഥാപിക്കണമെന്ന് സ്വയമേ അറിയുന്നതിനായി ഈ ഫയല്‍ rhn_register സൂചിപ്പിക്കുന്നതാണ്.

പുതിയ RPM GPG സൈനിങ് കീ

Red Hat Enterprise Linux 5 പാക്കേജുകള്‍ ഒപ്പ് വയ്ക്കുന്നതിനായി ഒരു പുതിയ റിലീസ് സൈനിങ് കീ ഉപയോഗിക്കുന്നു. സിസ്റ്റം ആദ്യമായി പുതുക്കുന്പോള്‍, ഈ കീ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് അനുവാദം ലഭ്യമാകുന്നതാണ്.

താഴെ കാണിക്കുന്ന ഫയലുകളില്‍ സൈനിങ് കീ ലഭ്യമാണ്:

  • പുതിയ റിലീസ് സൈനിങ് കീയ്ക്കുളള പബ്ളിക് കീ /etc/pki/rpm-gpg/RPM-GPG -KEY-redhat-release —-ല്‍ ലഭ്യമാണ്.

  • ഓക്സിലറി റിലീസ് സൈനിങ് കീയ്ക്കുളള പബ്ളിക് കീ /etc/pki/rpm-gpg/RPM-GPG-KEY-redhat-auxiliary —‌-ല്‍ ലഭ്യമാണ്, പക്ഷേ ഇപ്പോള്‍ ഉപയോഗത്തിലില്ല.

  • മുന്പുളള റിലീസ് സൈനിങ് കീയ്ക്കുളള പബ്ളിക് കീ/etc/pki/rpm-gpg/RPM-GPG- KEY-redhat-former —‌-ല്‍ ലഭ്യമാണ്, മുന്പുളള Red Hat Enterprise Linux റിലീസുകള്‍ക്ക് അവ ഉപയോഗിച്ചിരുന്നു.

സബ്‌വേറ്‍ഷന്‍

Red Hat Enterprise Linux 5-ല്‍ സബ്‌വേറ്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റം (പതിപ്പ് നിയന്ത്രണ സംവിധാനം) Berkeley DB 4.3-യുമായിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നു. Red Hat Enterprise Linux 4-ല്‍ നിന്നും അപ്ഗ്രേഡ് ചെയ്യണമെങ്കില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍: Berkeley DB backend "BDB" ഉപയോഗിച്ച് ഏതെങ്കിലും സബ്‌വേറ്‍ഷന്‍ റിപ്പോസിറ്ററികള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ( "FSFS" backend ഫയല്‍ സിസ്റ്റം അല്ലാത്തത്) മുകളില്‍ പറഞ്ഞിട്ടുളള റിപ്പോസിറ്ററി, അപ്ഗ്രേഡ് കഴിഞ്ഞും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക. ഇതിന് വേണ്ടി Red Hat Enterprise Linux 4 സിസ്റ്റമില്‍, Red Hat Enterprise Linux 5-ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് മുന്പായി ഈ പ്രക്രിയ അവലംബിക്കുക:

  1. പ്രവര്‍ത്തനത്തിലുളള എല്ലാ പ്രൊസസ്സുകളും നിര്‍ത്തലാക്കി അവയ്ക്കൊന്നിനും റിപൊസിറ്ററിയിലേക്ക് പ്രവേശനം ഇല്ല എന്ന് ഉറപ്പ് വരുത്തുക (ഉദാഹരണത്തിന്, httpd, svnserve അല്ലെങ്കില്‍ നേരിട്ട് പ്രവേശനമുളള ഏതെങ്കിലും ലോക്കല്‍ യൂസറുകള്‍).

  2. റിപ്പോസിറ്ററിയുടെ ഒരു ബാക്കപ്പ് എടുക്കുന്നതിന് താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക:

    svnadmin dump /path/to/repository | gzip > repository-backup.gz
    
  3. svnadmin recover എന്ന കമാന്‍ഡ് റിപ്പോസിറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുക:

    svnadmin recover /path/to/repository
    
  4. റിപ്പോസിറ്ററിയില്‍ ഉളള ഉപയോഗ ശൂന്യമായ ഫയലുകളെല്ലാം വെട്ടി നീക്കം ചെയ്യുക:

    svnadmin list-unused-dblogs /path/to/repository | xargs rm -vf
    
  5. റിപ്പോസിറ്ററിയില്‍ ഉളള ബാക്കി ഷെയര്‍ഡ്-മെമ്മറി വെട്ടി നീക്കം ചെയ്യുക:

    rm -f /path/to/repository/db/__db.0*
    

മറ്റ് ഇന്‍സ്റ്റലേഷന്‍ കുറിപ്പുകള്‍

  • IDE/PATA (Parallel ATA) ഡിവൈസുകള്‍"100% Native" മോഡിലാണ് ക്റമികരിച്ചിരിക്കുന്നത് എങ്കില്‍, Red Hat Enterprise Linux 5-ന്‍റെ ഇന്‍സ്റ്റലേഷന്‍ പ്റക്റിയ പൂറ്‍ത്തിയാക്കുന്നതിന് ചില BIOS-കള്‍ തടസ്സമാകുന്നു. അതിനാല്‍ BIOS-ല്‍ IDE/PATA-ന്‍റെ മോഡ് "Legacy" ആയി ക്റമികരിച്ച് ഇത് ഒഴിവാക്കുക.

  • സാധാരണ Unix-രീതിയിലുളള ഫിസിക്കല്‍ കണ്‍സോള്‍ IBM System z ലഭ്യമാക്കുന്നില്ല. കൂടാതെ, IBM System z-നുളള Red Hat Enterprise Linux 5-ഉം പ്റോഗ്റാം ആരംഭിക്കുന്ന സമയത്ത് firstboot പ്റവറ്‍ത്തനം പിന്തുണയ്ക്കുന്നില്ല.

    IBM System z-ല്‍ Red Hat Enterprise Linux 5-ന്‍റെ സെറ്റപ്പ് ശരിയായി ആരംഭിക്കുന്നതിന്, ഇന്‍സ്റ്റലേഷന് ശേഷം താഴെ പറയുന്ന കമാന്‍ഡുകള്‍ പ്റവറ്‍ത്തിപ്പിക്കുക:

    • /usr/bin/setupsetuptool പാക്കേജില്‍ നിന്നും ലഭ്യമാകുന്നു

    • /usr/bin/rhn_registerrhn-setup പാക്കേജില്‍ നിന്നും ലഭ്യമാകുന്നു

  • ksdevice=bootif എന്ന പരാമീറ്ററ്‍ ഉപയോഗിച്ച് PXE-യോടൊപ്പം Anaconda ബൂട്ട് ചെയ്യുന്പോള്‍, ഇന്‍സ്റ്റലേഷന്‍ സമയത്ത് ഇഥറ്‍നെറ്റ് ഇന്‍ററ്‍ഫെയിസ് ഉപയോഗിക്കുവാന്‍ ആവശ്യപ്പെടുന്നതാണ്. അഥവാ ഒരു ഇഥറ്‍നെറ്റ് ഡിവൈസ് മാത്റമേ പ്ളഗ്ഗിന്‍ ചെയ്തുളളൂ എങ്കില്‍, ksdevice=link പരാമീറ്ററ്‍ ഉപയോഗിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഇന്‍ററ്‍ഫെയിസ് മാനുവലിയും നല്‍കാവുന്നതാണ്.

ടെക്നോളജി പ്രിവ്യൂകള്‍

ടെക്നോളജി പ്റിവ്യൂ സവിശേഷതകള്‍ക്ക് നിലവില്‍ Red Hat Enterprise Linux 5-ന്‍റെ സബ്സ്ക്രിപ്ഷന്‍ സറ്‍വീസുകളില്‍ പിന്തുണ ലഭ്യമല്ല. അവ ഇപ്പോള്‍ പൂറ്‍ണ്ണ പ്റവറ്‍ത്തനത്തിലല്ല, അതിനാല്‍ പ്റൊഡക്ഷനില്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. എങ്കിലും ഇവ കസ്റ്റമറുകളുടെ സൌകര്യത്തിനായി ഇതില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു.

കസ്റ്റമേറ്‍സിന് ഈ സവിശേഷതകള്‍ ഒരു നോണ്‍-പ്റൊഡക്ഷന്‍ എന്‍വിറോണ്‍മെന്‍റില്‍ ഉപയോഗപ്പെടുന്നു. മുഴുവന്‍ പിന്തുണ ലഭിക്കുന്നതിനു മുന്പുളള ടെക്നോളജി പ്റിവ്യൂ സമയത്തും കസ്റ്റമറുകള്‍ക്ക് അവരുടെ അഭിപ്റായങ്ങളും നിറ്‍ദ്ദേശങ്ങളും നല്‍കാവുന്നതാണ്.

പുരോഗമനത്തിനിടയില്‍ ടെക്നോളജി പ്രിവ്യൂവിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പരീക്ഷുക്കന്നതിനായി ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഇനി വരുന്ന ചെറുതോ വലുതോ റിലീസില്‍ ടെക്നോളജി പ്രിവ്യൂവിന് മുഴുവന്‍ പിന്തുണയും ലഭ്യമാക്കുക എന്നതാണ് Red Hat-ന്‍റെ ലക്ഷ്യം.

Stateless Linux

ഈ റിലീസില്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന Red Hat Enterprise Linux 5-ല്‍ Stateless Linux-നായുളള ഇന്‍ഫ്രാസ്ടക്ച്ചര്‍ പ്രവര്‍ത്തന സജ്ജമാണ്. ഒരു കംപ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാം എന്നുളളതിനെപ്പറ്റി ഒരു പുതിയ കാഴ്ചപ്പാട്, അനവധി സിസ്റ്റങ്ങളുടെ സംഭരണവും അവയുടെ കൈകാര്യം, അങ്ങനെ അവയെ എളുപ്പത്തില്‍ മാറ്റം ചെയ്യുക എന്നതെല്ലാം ആണ് Stateless Linux. ഇത് പ്രാഗല്ഭ്യത്തില്‍ വരുത്തുന്നതിനായി പകര്‍പ്പുകള്‍ ഉണ്ടാക്കപ്പെടുന്ന സിസ്റ്റം ഇമേജുകള്‍ സ്ഥാപിച്ച് അവ അനവധി സ്റ്റേറ്റ് ലസ്സ് സിസ്റ്റങ്ങളുടെ ഇടയില്‍ കൈകാര്യം ചെയ്ത്, ഒപ്പറേറ്റിങ് സിസ്റ്റം ഒരു റീഡ്-ഒണ്‍ലി രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്കായി /etc/sysconfig/readonly-root കാണുക).

ഇപ്പോള്‍ ഉളള പുരോഗതിയുടെ നിലവിലുളള അവസ്ഥയില്‍, സ്റ്റേറ്റ്ലെസ്സ് ഫീച്ചറുകള്‍, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ സബ്സെറ്റുകളാണ്. ടെക്നോളജി പ്രിവ്യൂ എന്ന് കേപ്പബിളിറ്റിയെ ലേബല്‍ ചെയ്തിരിക്കുന്നു.

Red Hat Enterprise Linux 5 -യില്‍ ഉല്‍പ്പെടുത്തിയിട്ടുളള ഇനിഷ്യല്‍ കേപ്പബിളിറ്റീസിന്‍റെ ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്:

  • NFS-ല്‍ സ്റ്റേറ്റ്ലെസ്സായ ഒരു ഇമേജ് പ്രവര്‍ത്തിക്കുന്നു

  • NFS-ല്‍ ലൂപ്പ് ബാക്ക് വഴി സ്റ്റേറ്റ്ലെസ്സായ ഒരു ഇമേജ് പ്രവര്‍ത്തിക്കുന്നു

  • iSCSI-ല്‍ പ്രവര്‍ത്തിക്കുന്നു

സ്റ്റേറ്റ്ലെസ്സ് കോഡ് ടെസ്റ്റ് ചെയ്യുവാന്‍ താല്‍പര്യം ഉള്ളവര്‍ http://fedoraproject.org/wiki/StatelessLinuxHOWTO-ല്‍ HOWTO വായിച്ചശേഷം stateless-list@redhat.com-ല്‍ അംഗങ്ങള്‍ ആവുക.

GFS2

GFS ഫയല്‍ സിസ്റ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് GFS2 ഉണ്ടാക്കിയിരിക്കുന്നത്.പൂര്‍ണ്ണപ്രവര്‍ത്തനം ലഭ്യമെങ്കിലും, GFS2 വിതരണത്തിന് തയ്യാറായിട്ടില്ല. Red Hat Enterprise Linux 5-ന്‍റെ അടുത്ത അപ്ഡേറ്റില്‍ GFS2-വിന് പൂര്‍ണ്ണ പിന്തുണ ലഭ്യമാക്കുവാനാണ് ലക്ഷ്യം. ഒരു GFS ഫയല്‍ സിസ്റ്റമിന്‍റെ മെറ്റാ ഡേറ്റാ GFS2 ഫയല്‍ സിസ്റ്റമിലേക്ക് വേര്‍തിരിക്കുവാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് gfs2_convert.

FS-Cache

റിമോട്ട് ഫയല്‍ സിസ്റ്റമുകള്‍ക്കുളള ലോക്കല്‍ caching സൌകര്യമാണ് FS-Cache ; ലോക്കലായി മൌണ്ട് ചെയ്ത ഒരു ഡിസ്കില്‍ NFS data cache ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. FS-Cache പ്രയോഗം സജ്ജമാക്കുന്നതിനായി, cachefilesd RPM ഇന്‍സ്റ്റോള്‍ ചെയ്യുക. /usr/share/doc/cachefilesd-<version>/README-യില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക.

<version> - ഇവിടെ ഇന്‍സ്റ്റോള്‍ ചെയ്ത cachefilesd പാക്കേജിന്‍റെ വേര്‍ഷന്‍ നല്‍കുക.

Compiz

Compiz ഒരു OpenGL അടിസ്ഥാനത്തിലുളള വിന്‍ഡോ മാനേജര്‍ ആണ്. ഇതിന് പുറമേ compiz ഒരു കോന്പോസിറ്റിങ് മാനേജറുമാണ്. ഇത് ഡസ്ക്-ടോപ്പിന്‍റെ മുഴുവനും പ്രവര്‍ത്തനങ്ങളും ക്രമീകരിക്കുകയും ശരിയായ കാഴ്ച ലഭ്യമാക്കുകയും ചെയ്യുന്നു.

തന്പ് നെയില്‍ ജാലകങ്ങളും വിന്‍ഡോ ഡ്രോപ്പ് ഷാഡോകളും ചിട്ടപ്പെടുത്തുന്നതിനായി compiz 3D ഹാറ്‍ഡ്‌വെയറ്‍ ആക്സിലറേഷന്‍ ഉപയോഗിക്കുന്നു. കൂടാതെ ആനിമേറ്റഡ് വിന്‍ഡോ മിനിമൈസിങിനും വിര്‍ച്ച്വല്‍ ഡസ്ക്-ടോപ്പുകളുടെ ട്രാന്‍സിഷനും ഇത് സഹായിക്കുന്നു.

നിലവിലുളള ചിട്ടപ്പെടുത്തല്‍ ആര്‍ക്കിറ്റക്ചറിലുളള പരിമിതികള്‍ കാരണം compiz, നേരിട്ടുളള OpenGL പ്രയോഗങ്ങള്‍ അല്ലെങ്കില്‍ Xv എകസ്റ്റന്‍ഷന്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളോടൊപ്പം ശരിയായി പ്രവര്‍ത്തിക്കുന്നതല്ല. ഈ പ്രയോഗങ്ങള്‍ ചിട്ടപ്പെടുത്തലിനെ ബാധിക്കുന്നതിനാലാണ് നിലവില്‍ compiz-നെ ഒരു ടെക്നോളജി പ്റിവ്യൂ ആയി കണക്കാക്കുന്നത്.

Ext3-ന് വേണ്ടിയുളള വര്‍ദ്ധനവ്

Red Hat Enterprise Linux 5-ല്‍, EXT3 ഫയല്‍ സിസ്റ്റമിന്‍റെ കപാസിറ്റി 8TB-യില്‍ നിന്നും 16TB ആയി വര്‍ദ്ധിച്ചിരിക്കുന്നു. ഇത് ഒരു ടെക്നോളജി പ്രവ്യീ ആയി ഉല്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഭാവിയിലുളള Red Hat Enterprise Linux 5-ന്‍റെ റിലീസില്‍ ഇതിന് മുഴുവന്‍ പിന്തുണയും ലഭ്യമാക്കുന്നു.

AIGLX

മുഴുവന്‍ പിന്തുണ ലഭ്യമാകുന്ന X സറ്‍വറിന്‍റെ ഒരു ടെക്നോളജി പ്റിവ്യൂ ആയ വിശേഷതയാണ് AIGLX. നിലവാരമുളള ഡസ്ക്ടോപ്പില്‍ GL-ആക്സിലറേറ്റഡ് ഇഫക്ടുകള്‍ സജ്ജമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഈ പ്റൊജക്ടില്‍ താഴെ പറയുന്നവ ലഭ്യമാണ്:

  • ചെറിയ മാറ്റങ്ങള്‍ വരുത്തിയ X സറ്‍വറ്‍

  • പുതിയ പ്റോട്ടോക്കോളിനുളള സപ്പോറ്‍ട്ട് ലഭ്യമാക്കുന്ന ഒരു പുതുക്കിയ Mesa പാക്കേജ്

ഈ ഘടകങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, നിങ്ങളുടെ ഡസക്ടോപ്പില്‍, നിസ്സാര മാറ്റങ്ങള്‍ കൊണ്ട് GL-ആക്സിലറേറ്റഡ് ഇഫക്ടുകള്‍ ഉണ്ടാക്കുന്നു. മാത്റമല്ല, നിങ്ങളുടെ X സറ്‍വറ്‍ മാറ്റാതെ അവ സജ്ജമാക്കുവാനും നിഷ്ക്റിയമാക്കുവാനും സാധ്യമാകുന്നു. ഹാറ്‍ഡ്‌വെയറ്‍ GLX ആക്സിലറേഷന്‍ ഉപയോഗിക്കുന്നതിനും റിമോട്ട് GLX പ്റയോഗങ്ങളെ AIGLX സജ്ജമാക്കുന്നു.

Frysk GUI

ഇന്‍റലിജന്‍റും ഡിസ്ട്രിബ്യൂട്ടഡും എപ്പോഴും സിസ്റ്റം നിരീക്ഷിക്കുന്നതും ഡീബഗ്ഗ് ചെയ്യുന്നതുമായ ഉപകരണം ഉണ്ടാക്കുക എന്നതാണ് frysk പ്റൊജക്ടിന്‍റെ ലക്ഷ്യം. ഇത് ഡിവലപ്പറുമാരെയും സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകളേയും താഴെ പറയുന്ന കാര്യങ്ങള്‍ഡക്കായി സഹായിക്കുന്നു:

  • പ്റവറ്‍ത്തനത്തിലുളള പ്റക്റിയകളും ത്റെഡുകളും നിരീക്ഷിക്കുക (ഉണ്ടാക്കുന്നതിനും നശിപ്പിക്കുന്നതിനും ഉളള ഇവന്‍റുകളും ഉള്‍പ്പെടുന്നു)

  • ലോക്കിങ് പ്റിമിറ്റീവുകളുടെ ഉപയോഗം നിരീക്ഷിക്കുക

  • deadlocks ലഭ്യമാക്കുക

  • ഡേറ്റാ സംഭരിക്കുക

  • താഴെ നല്‍കിയിരിക്കുന്ന ഏതെങ്കിലും ഒരു പ്റക്റിയ തിരഞ്ഞെടുത്ത് ഡീബഗ് ചെയ്യുക അല്ലെങ്കില്‍, തകരാറുളള പ്റക്റിയയില്‍ സോഴ്സ് കോഡ് ജാലകം തുറക്കുന്നതിനായി frysk-നെ അനുവദിക്കുക

Red Hat Enterprise Linux 5-ല്‍ frysk ഗ്റാഫിക്കല്‍ യൂസറ്‍ ഇന്‍ററ്‍ഫെയിസ് ഒരു ടെക്നോളജി പ്റിവ്യൂ ആണ്. പക്ഷേ frysk കമാന്‍ഡ് ലൈന്‍ ഇന്‍ററ്‍ഫെയിസിന് പൂറ്‍ണ്ണ പിന്തുണ ലഭ്യമാണ്.

Systemtap

Systemtap പ്റവറ്‍ത്തിച്ചുകൊണ്ടിരിക്കുന്ന Linux സിസ്റ്റം സംബന്ധിച്ചുളള വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കുന്നതിനുളള ഫ്റീ സോഫ്റ്റ്‌വെയറ്‍ (GPL) ഇന്‍ഫ്രാസ്ട്രക്ചറ്‍ ലഭ്യമാക്കുന്നു. systemtap ഉപയോഗിച്ച് ഡെവലപ്പറ്‍മാറ്‍ക്ക് ഡേറ്റാ സംഭരിക്കുന്നതിനായി വീണ്ടും കംപൈല്‍ ചെയ്യുകയോ, ഇന്‍സ്റ്റോള്‍ ചെയ്യുകയോ റീബൂട്ട് ചെയ്യുകയോ ആവശ്യമില്ല. ഒരു പ്റശ്നം കണ്ട് പിടിക്കുന്നതിനും സഹായിക്കുന്നു.

Dogtail

Dogtail - ഒരു GUI പരീക്ഷണ ഉപകരണം. ഡസ്ക്ടോപ്പ് പ്റയോഗങ്ങളുമായി ബന്ധപ്പെടുന്നതിനുളള ആക്സസ്സിബിളിറ്റി ടെക്നോളജി ഉപയോഗിക്കുന്നതും Python-ല്‍ എഴുതപ്പെട്ടിരിക്കുന്നതുമായ ഓട്ടോമേഷന്‍ ഫ്റെയിം വറ്‍ക്ക്.

ഇന്ത്യന്‍ ഭാഷകള്‍ക്കും സിന്‍ഹാലീസിനുമുളള സപ്പോറ്‍ട്ട്

താഴെ പറയുന്ന ഭാഷകള്‍ക്കും ടെക്നോളജി പ്റിവ്യൂ ആയി Red Hat Enterprise Linux 5-ല്‍‌ പിന്തുണ ലഭ്യമാകുന്നു:

  • ആസാമീസ്

  • കന്നഡാ

  • സിന്‍ഹാലീസ്

  • തെലുങ്കു

ഈ ഭാഷകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും ഇവയ്ക്ക് പിന്തുണ ലഭ്യമാക്കുന്നതിനുമുളള വിവരങ്ങള്‍ക്കായി ഈ രേഖയുടെ ഇന്‍റര്‍നാഷണലൈസേഷന്‍ എന്ന ഭാഗം കാണുക

dm-multipath ഡിവൈസുകളിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്നു

dm-multipath ഡിവൈസുകള്‍ ലഭ്യമാക്കുന്നതിനും അവ ഉണ്ടാക്കുന്നതിനും ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും Anaconda-യ്ക്ക് ഇപ്പോള്‍ സാധ്യമാകുന്നു. ഇത് സജ്ജമാക്കുന്നതിനായി കേറ്‍ണല്‍ ബൂട്ട് ലൈനിലേക്ക് mpath എന്ന പരാമീറ്ററ്‍ ചേറ്‍ക്കുക.

കുറിപ്പ്: ഒരു ഡിവൈസിന്‍റെ major:minor നന്പറ്‍ മാറിയാല്‍mpath എന്ന പരാമീറ്ററ്‍ ബൂട്ട് തകരാറിന് കാരണമാകുന്നു. ഈ പ്റശ്നം സംബന്ധിച്ചുളള വിവരങ്ങള്‍ Red Hat Enterprise Linux 5-ന്‍റെ അടുത്ത അപ്ഡേറ്റുകളില്‍ ലഭ്യമാകുന്നതാണ്.

iSCSI സോഫ്റ്റ്‌വെയറ്‍ ഇനിഷ്യേറ്ററിനുളള ഇന്‍സ്റ്റലേഷന്‍ / ബൂട്ട് (open-iscsi)

ഒരു iSCSI ഡിവൈസിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ Anaconda ഇപ്പോള്‍ അനുവദിക്കുന്നു. QLogic qla4xxx ഹാറ്‍ഡ്‌വെയറ്‍ ഇനിഷ്യേറ്ററില്‍ ബൂട്ടിങും ഇന്‍സ്റ്റോള്‍ പ്റക്റിയയും പൂറ്‍ണ്ണമായി പിന്തുണയ്ക്കുന്നു. പക്ഷേ, നിലവില്‍ open-iscsi സോഫ്റ്റ്‌വെയറ്‍ ഇനിഷ്യേറ്ററിന് iSCSI ഡിവൈസിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്ന പ്റക്റിയ ഒരു ടെക്നോളജി പ്റിവ്യൂ ആയി കണക്കാക്കുന്നു. ഇതിനുളള കാരണങ്ങള്‍:

  • ടെക്സ്റ്റ് മോഡ് ഇന്‍സ്റ്റലേഷന്‍ പൂറ്‍ണ്ണമാകുന്നില്ല. അതിനാല്‍ നിങ്ങള്‍ ഒരു ഗ്റാഫിക്കല്‍ ഇന്‍സ്റ്റോള്‍ അല്ലെങ്കില്‍, ഒരു ഓട്ടോമേറ്റഡ് കിക്ക്സ്റ്റാറ്‍ട്ട് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്.

  • മീഡിയ ഉപയോഗിച്ചുളള ഇന്‍സ്റ്റലേഷസ്റ്റലേഷന്‍ പൂറ്‍ണ്ണമാകുന്നില്ല. അതിനാല്‍ നനെറ്റ്‌വറ്‍ക്കില്‍ നിന്നുംാറ്‍ട്ട് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്.

  • ഓരോ ഈവന്‍റുകളുടെ സമയം അനുസരിച്ച്, Anaconda-യ്ക്ക് എല്ലാ iSCSI ടാറ്‍ഗറ്റുകള്‍ അല്ലെങ്കില്‍ LUN-കള്‍ ലഭ്യമാക്കുവാന്‍ സാധിക്കുകയില്ല. ഇങ്ങനെ സംഭവിക്കുന്പോള്‍, iSCSI കമാന്‍ഡുകള്‍ വഴി സ്റ്റോറേജ് ക്റമികരിക്കുവാന്‍ ഇന്‍സ്റ്റോളറ്‍ ഷെല്‍ ഉപയോഗിക്കുക.

  • iscsid ഡെമണ്‍ ശരിയായി ആരംഭിക്കുന്നതല്ല. ഇങ്ങനെ സംഭവിക്കുന്നത്, എല്ലാ iSCSI പിശകുകളായ നെറ്റ്‌വറ്‍ക്ക് പ്റശ്നങ്ങള്‍, SCSI/iSCSI ടൈമൌട്ടുകള്‍, ടാറ്‍ഗെറ്റ് പിശകുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് തടസ്സമുണ്ടാക്കുന്നു. iscsid ഡെമണ്‍ പ്റവറ്‍ത്തിക്കുന്നു എന്നറിയുന്നതിനായി, iscsiadm -m session -i എന്ന കമാന്‍ഡ് പ്റവറ്‍ത്തിപ്പിക്കുക. മാത്റമല്ല, Internal iscsid Session State: എന്ന വരി ഒരു മൂല്ല്യം (മൂല്ല്യം എന്തും ആകാം) ലഭ്യമാക്കുന്നു എന്നും ഉറപ്പ് വരുത്തുക.

  • ചില iSCSI ടാറ്‍ഗെറ്റ് ഇംപ്ളിമെന്‍റേഷനുകളില്‍, സിസ്റ്റം അടച്ചു പൂട്ടുന്പോള്‍ തകരാറു സംഭവിക്കാം.

  • ചില iSCSI ടാറ്‍ഗെറ്റ് ഇംപ്ളിമെന്‍റേഷനുകളില്‍, സിസ്റ്റം റീബൂട്ട് ചെയ്യുന്പോള്‍ തകരാറു സംഭവിക്കാം. ഇത് ഉണ്ടാകാതിരിക്കുന്നതിനായി, സിസ്റ്റം അടച്ചു പൂട്ടി, വീണ്ടും ബൂട്ട് ചെയ്യുക (സെഷനില്‍ നിന്നും നേരിട്ട് ബൂട്ട് ചെയ്യുന്നതിന് പകരം).

  • IBM System p-ല്‍ iSCSI ഡിവൈസുകളില്‍ നിന്നും ബൂട്ട് ചെയ്യുന്നത് ശരിയായി പ്റവറ്‍ത്തിക്കുന്നതല്ല. ഒരു iSCSI ഡിവൈസില്‍ ഉളള ഇന്‍സ്റ്റലേഷന്‍ ശരിയായാലും, ഇന്‍സ്റ്റലേഷന് ശേഷം ശരിയായി ബൂട്ട് ചെയ്യുന്നതല്ല.

  • ഇന്‍സ്റ്റോളിന് ശേഷം ആദ്യം ബൂട്ട് ചെയ്യുന്പോള്‍, താഴെ കാണിച്ചിരിക്കുന്നത് പോലെ SELinux പിശകുകള്‍ ഉണ്ടാകുന്നു:

    kernel: audit(1169664832.270:4): avc:  denied  { read
    } for  pid=1964 comm="iscsid" 
    

    ഇത് പരിഹരിക്കുന്നതിനായി, enforcing=0 എന്ന കേറ്‍ണല്‍ പരാമീറ്ററ്‍ ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. സിസ്റ്റം ശരിയായി ബൂട്ട് ചെയ്ത ശേഷം setenforce 1 കമാന്‍ഡ് ഉപയോഗിച്ച് enforcing മോഡ് വീണ്ടെടുത്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുക.

ഈ പരിമിതികള്‍ ഭാവിയിലുളള Red Hat Enterprise Linux 5 അപ്ഡേറ്റില്‍ ലഭ്യമാക്കുന്നു.

പരിചിതമായ പ്രശ്നങ്ങള്‍

  • MegaRAID ഡ്റൈവറ്‍ ഉപയോഗിക്കുന്ന ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ "മാസ് സ്റ്റോറേജ്" എമുലേഷന്‍ മോഡിലാണ് പ്റവറ്‍ത്തിക്കേണ്ടത്, "I2O" എമുലേഷന്‍ മോഡില്‍ അല്ല. ഇതിനായി, താഴെ പറയുന്നതനുസരിച്ച് പ്റവറ്‍ത്തിക്കുക:

    1. MegaRAID BIOS സെറ്റപ്പ് യൂട്ടിലിറ്റി നല്‍കുക

    2. അഡാപ്റ്ററ്‍ സെറ്റിങ് മെനു നല്‍കുക.

    3. മറ്റ് അഡാപ്റ്ററ്‍ ഉപാധികള്‍-ന് കീഴിലുളള, എമുലേഷന്‍ തിരഞ്ഞെടുത്ത്, മാസ് സ്റ്റോറേജ് ആയി ക്റമികരിക്കുക.

    അഡാപ്റ്ററ്‍ തെറ്റായി "I2O" എമുലേഷന്‍ എന്ന് ക്റമികരിച്ചിരിക്കുന്നു എങ്കില്‍, സിസ്റ്റം i2o ഡ്റൈവറ്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇത് ശരിയായ ഡ്റൈവറ്‍ ലഭ്യമാക്കുന്നതിന് തടസ്സമാകുന്നു.

    മുന്പുളള Red Hat Enterprise Linux റിലീസുകള്‍ MegaRAID ഡ്രൈവറിനു മുന്പ് I20 ഡ്രൈവര്‍ ലഭ്യമാക്കുന്നതല്ല. ഇതിന് പുറമേ, Linux-നൊപ്പം ഉപയോഗിക്കുന്പോള്‍, ഹാറ്‍ഡ്‌വെയറ്‍ എപ്പോഴും "Mass Storage" എമുലേഷന്‍ മോഡില്‍ സെറ്റ് ചെയ്തിരിക്കേണ്ടതാണ്.

  • vcpus=2 ഉപയോഗിച്ച് നിങ്ങള്‍ ഒരു പൂറ്‍ണ്ണമായി വിറ്‍ച്ച്വലൈസ്ഡ് ആയ ഗസ്റ്റിനെ ക്റമികരിക്കുന്നു എങ്കില്‍, ബൂട്ട് ചെയ്യുന്നതിന് ഒരു കാരണവുമില്ലാതെ ഗസ്റ്റ് അനാവശ്യമായി സമയം എടുക്കുന്നതാണ്.

    ഇത് പരിഹരിക്കുന്നതിനായി, പതിയെ ബൂട്ട് ചെയ്യുന്ന ഈ ഗസ്റ്റിനെ (സ്ളോ-ബൂട്ടിങ് ഗസ്റ്റ്)‌ നശിപ്പിക്കുന്നതിനായി, xm destroy <guestid> എന്ന കമാന്‍ഡ് ഉപയോഗിക്കുക. അതിന് ശേഷം പിന്നീട് ആ ഗസ്റ്റിനെ വീണ്ടും ആരംഭിക്കുന്നതിനായി xm create < guest id> കമാന്‍ഡ് ഉപയോഗിക്കുക.

  • Red Hat Enterprise Linux 5-ല്‍ openmpi-1.1.1-4.el5 (OFED 1.1 വിതരണത്തില്‍ നിന്നും) ഉല്‍പ്പെടുന്നു. ഇതിന്‍റെ പ്റവറ്‍ത്തനം പിന്നീട് നില്‍ക്കുന്നതാണ്. പ്റതീക്ഷിച്ചത് പോലെ പറഞ്ഞിരിക്കുന്ന സമയത്തിന് openmpi സ്റ്റാക്ക് പ്റവറ്‍ത്തിച്ച ശേഷമാണ്, ഇത് സംഭവിക്കുന്നത്.

    openmpi-ന്‍റെ പുതുക്കിയ വേറ്‍ഷനുകള്‍ക്കായി, http://people.redhat.com/dledford/Infiniband/openmpi പരിശോധിക്കുക

  • പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ്ഡ് ആയ Red Hat Enterprise Linux 5 സിസ്റ്റമില്‍ ഒരു ഗസ്റ്റായി Windows Server 2003 ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, ഇന്‍സ്റ്റലേഷന്‍റെ ആദ്യ ഘട്ടത്തിന് ശേഷം സിസ്റ്റം അപ്റതീക്ഷിതമായി നിറ്‍ത്തുന്നതിന് കാരണമാകുന്നു. ഇങ്ങനെ സംഭിച്ചാല്‍, ‌ തുടറ്‍ന്ന്, ഗ്റാഫിക്കല്‍ ജാലകം അടയുന്നു, വിറ്‍ച്ച്വല്‍ മഷീന്‍ മാനേജറ്‍-ന്‍റെ മഷീനുകളുടെ ലിസ്റ്റില്‍ നിന്നും ഗസ്റ്റ് അപ്റത്യക്ഷമാകുന്നു. ഇത് ഒരു Broken pipe പിശകിന് കാരണമാകുകയും ചെയ്യുന്നു.

    തുടറ്‍ന്ന് വരുന്ന Red Hat Enterprise Linux 5-ന്‍റെ അപ്ഡേറ്റില്‍, ഈ പ്റശ്നം പരിഹരിക്കപ്പെടുന്നതാണ്. ഇതിനായി താഴെ പറയുന്ന കമാന്‍ഡ് ടെറ്‍മിനലില്‍ പ്റവറ്‍ത്തിപ്പിക്കുക:

    xm create /etc/xen/<name of guest machine>

    അതിന് ശേഷം, വിറ്‍ച്ച്വല്‍ മഷീന്‍ തുറക്കുക.

  • CD / DVD-ല്‍ നിന്നും ഒരു പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ്ഡ് Windows Server 2003 ഉണ്ടാക്കുവാനുളള ശ്റമം, വീണ്ടും റീബൂട്ട് ചെയ്യുന്പോള്‍ ഗസ്റ്റ് ഇന്‍സ്റ്റോളിന്‍റെ രണ്ടാം ഘട്ടം തുടരുന്നതിന് അനുവദിക്കുന്നതല്ല.

    ഇതിന് വേണ്ടി, CD / DVD ഡിവൈസിനുളള ഒരു എന്‍ട്രി ശരിയായി ചിട്ടപ്പെടുത്തി, /etc/xen/<ഗസ്റ്റ് സിസ്റ്റമിന്‍റെ പേര്> -ല്‍ മാറ്റം വരുത്തുക.

    ഒരു നിസ്സാര ഫയലിലേക്കുളള ഇന്‍സ്റ്റലേഷന്‍ ഒരു വിറ്‍ച്ച്വല്‍ ഡിവൈസ് ഉപയോഗിക്കുന്നു എങ്കില്‍, /etc/xen/<ഗസ്റ്റ് സിസ്റ്റമിന്‍റെ പേര്> -ന്‍റെ disk വരി താഴെ കാണിച്ചിരിക്കുന്ന പോലെ ആകുന്നു:

    disk = [ 'file:/PATH-OF-SIMPLE-FILE,hda,w']
    

    ഒരു DVD-ROM ഡിവൈസില്‍ ഉളള /dev/dvd എന്ന് ഹോസ്റ്റ്, ഇന്‍സ്റ്റലേഷന്‍റെ രണ്ടാം ഘട്ടത്തില്‍ ലഭ്യമാകുന്നതിനായി, 'phy:/dev/dvd,hdc:cdrom,r' എന്ന ഒരു എന്‍ട്രിയില്‍ മാറ്റം വരുത്തി hdc ആയി ഉപയോഗിക്കുക. ഡിസ്ക് വരി ഇപ്പോള്‍ ഇങ്ങനെ ആയിരിക്കണം:

    disk = [ 'file:/opt/win2003-sp1-20061107,hda,w', 'phy:/dev/dvd,hdc:cdrom,r']
    

    ഉപയോഗിക്കേണ്ട ഡിവൈസ് പാഥ് നിങ്ങളുടെ ഹാറ്‍ഡ്‌വെയറ്‍ അനുസരിച്ചിരിക്കുന്നു.

  • rmmod xennet കാരണം domU-ന് തകരാറ് സംഭവിക്കുന്നു - വിറ്‍ച്ച്വലൈസേഷന്‍ സവിശേഷതയിലുളള ഗ്റാന്‍റ് ടേബിള്‍ ആണ് ഇതിന് കാരണം.നിലവില്‍ വിറ്‍ച്ച്വലൈസേഷന്‍ വിശേഷതയ്ക്ക് ഗ്റാന്‍റ് ടേബിള്‍ പ്റവറ്‍ത്തനങ്ങള്‍ റിലീസ് ചെയ്യുവാന്‍ സാധ്യമല്ലാത്തതിനാല്‍, ഗസ്റ്റില്‍ xennet ഘടകം അണ്‍ലോഡ് ചെയ്യുന്നത് അപകടം ആണ്. ഇങ്ങനെയുളള സാഹചര്യത്തില്‍ ബാക്കെന്‍ഡ്-ഫ്റണ്ടെന്‍ഡ് ബന്ധപ്പെടുന്നതിനാണ് ഗ്റാന്‍റ് ടേബിള്‍ ഉപയോഗിക്കുന്നത്. പക്ഷേ, നിലവില്‍ ബാക്കെന്‍ഡ് അതിനുളള സൂചനകള്‍ ലഭ്യമാക്കും എന്നത് സംശയമാണ്, മാത്റമല്ല അത് മെമ്മറിയെ ബാധിക്കുകയും ചെയ്യുന്നു.

    Red Hat Enterprise Linux 5-ന്‍റെ അടുത്ത ചെറിയ റിലീസില്‍ ഈ പ്റശ്നം പരിഹരിക്കുന്നതാണ്.നിലവില്‍ യൂസറുകള്‍, ഗസ്റ്റില്‍ xennet ഘടകം അണ്‍ലോഡ് ചെയ്യുവാന്‍ പാടില്ല.

  • വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണല്‍ പ്റവറ്‍ത്തിക്കുന്ന സിസ്റ്റമുകളില്‍, ethtool eth0 നിങ്ങള്‍ക്ക്, ഇഥറ്‍നെറ്റ് കാറ്‍ഡ് ക്റമികരണങ്ങള്‍ സംബന്ധിച്ചുളള പൂറ്‍ണ്ണമായ വിവരങ്ങള്‍ നല്‍കുന്നതല്ല. ഫിസിക്കല്‍ ഇഥറ്‍നെറ്റ് ഡിവൈസ് peth0 ആയുളള നെറ്റ്‌വറ്‍ക്കിങ് സെറ്റപ്പ് ഉപയോഗിക്കുന്ന വിറ്‍ച്ച്വലൈസേഷന്‍ ആണ് ഇതിന് പ്റധാന കാരണം. ഫിസിക്കല്‍ ഇഥറ്‍നെറ്റ് ഡിവൈസിന്‍റെ ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് ethtool peth0 ഉപയോഗിക്കുക.

  • വിറ്‍ച്ച്വലൈസേഷന്‍ സവിശേഷത xw9300, xw9400 എന്നീ മോഡലുകളിലുളള HP സിസ്റ്റമുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, time went backwards എന്നതിന് കാരണമാകുന്നു.

    ഇത് പരിഹരിക്കുന്നതിനായി, xw9400 സിസ്റ്റുകളില്‍, HPET ടൈമറ്‍ സജ്ജമാക്കുന്നതിനായി BIOS സെറ്റിങ്ങുകള്‍ ക്റമികരിക്കുക. xw9300 സിസ്റ്റമുകളില്‍ ഈ ഉപാഘധി ലഭ്യമല്ല.

    പുതിയ ഒരു BIOS ഇമേജ് ലഭ്യമാകുന്പോള്‍ xw9300, xw9400 യൂസറുകളെ HP അറിയിക്കുന്നു.

  • nVidia CK804 ചിപ്പ് സെറ്റ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന സിസ്റ്റമില്‍ Red Hat Enterprise Linux 5 ഉപയോഗിക്കുന്പോള്‍, താഴെ കാണിച്ചിരിക്കുന്ന പോലെയുളള കേറ്‍ണല്‍ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു:

    kernel: assign_interrupt_mode Found MSI capability
    kernel: pcie_portdrv_probe->Dev[005d:10de] has invalid IRQ. Check vendor BIOS
    

    ചില PCI-E പോറ്‍ട്ടുകള്‍ IRQ ആവശ്യപ്പെടുന്നില്ല എന്നത് ഈ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.എന്തായാലും ഇവ സിസ്റ്റമിന്‍റെ പ്റവറ്‍ത്തനത്തെ ബാധിക്കുന്നില്ല.

  • SSID സംപ്റേക്ഷണം ചെയ്യാത്ത വയറ്‍ലെസ് നെറ്റ്‌വറ്‍ക്കുകള്‍ക്കുളള കണക്ഷന്‍റെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും NetworkManager -നെ ചില Cisco Aironet വയറ്‍ലെസ് ഡിവൈസുകള്‍ തടയുന്നു. ഒരു Cisco Aironet വയറ്‍ലെസ് ഡിവൈസ് ഫേംവെയറിന്‍റെ പരിമിതി നിമിത്തമാണ് ഇങ്ങനെ സംഭവിക്കുന്നത്.

  • വയറ്‍ഡ് ഇഥറ്‍നെറ്റ് പോറ്‍ട്ട് ഉപയോഗിച്ചുളള നെറ്റ്‌വറ്‍ക്ക്-അടിസ്ഥാനത്തിലുളള ഇന്‍സ്റ്റലേഷന്‍ സമയത്ത് DHCP വിലാസം ലഭിക്കുവാനുളള ശ്റമം, Cisco Aironet MPI-350 വയറ്‍ലെസ് കാറ്‍ഡുളള ലാപ്ടോപ്പുകളുടെ പ്റവറ്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുന്നു.

    ഇത് പരിഹരിക്കുന്നതിനായി, ഇന്‍സ്റ്റലേഷനു വേണ്ടി ലോക്കല്‍ മീഡിയാ ഉപയോഗിക്കുക. ഇതിനായി, ഇന്‍സ്റ്റലേഷന് മുന്പ് ലാപ്ടോപ്പ് BIOS-ലുളള വയറ്‍ലെസ് കാറ്‍ഡ് പ്റവറ്‍ത്തന രഹിതമാക്കുകയും ചെയ്യാവുന്നതാണ്. (ഇന്‍സ്റ്റലേഷന് ശേഷം നിങ്ങള്‍ക്ക് വയറ്‍ലെസ് കാറ്‍ഡ് വീണ്ടും സജ്ജമാക്കാവുന്നതാണ്).

  • നിലവില്‍, പാക്കേജ് തിരഞ്ഞെടുക്കലിനും അത് വേണ്ട എന്ന് വയ്ക്കുന്നതിനും system-config-kickstart പിന്തുണ നല്‍കുന്നില്ല. system-config-kickstart ഉപയോഗിക്കുന്പോള്‍, അത് നിഷ്ക്റിയമാണ് എന്നത്പാക്കേജ് തിരഞ്ഞെടുക്കല്‍ ഉപാധി സൂചിപ്പിക്കുന്നു. ഇതിന്‍റെ പ്റധാന കാരണം, ഗ്റൂപ്പ് സംബന്ധിച്ചുളള വിവരങ്ങള്‍ yum ഉപയോഗിച്ച് system-config-kickstart ലഭ്യമാക്കുന്നു, പക്ഷേ Red Hat നെറ്റ്‌വറ്‍ക്ക്-ലേക്ക് കണക്ട് ചെയ്യുന്നതിന് yum ക്റമികരിക്കുവാന്‍ സാധ്യമല്ല എന്നതാണ്.

    ഇതിലുളള പരിഹാരം Red Hat Enterprise Linux 5-ന്‍റെ അടുത്ത ചെറിയ വേറ്‍ഷനില്‍ ലഭ്യമാക്കുന്നതിനുളള പരിശ്റമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നിലവില്‍, നിങ്ങളുടെ കിക്ക് സ്റ്റാറ്‍ട്ട് ഫയലുകളിലുളള പാക്കേജ് വിഭാഗങ്ങള്‍ നിങ്ങള്‍ സ്വയം പുതുക്കേണ്ടതാകുന്നു. system-config-kickstart ഉപയോഗിച്ച് ഒരു കിക്ക് സ്റ്റാറ്‍ട്ട് ഫയല്‍ തുറക്കുന്പോള്‍, പാക്കേജ് വിവരങ്ങള്‍ എല്ലാം അതില്‍ സംഭരിക്കുകയും നിങ്ങള്‍ അത് സൂക്ഷിക്കുന്പോള്‍ തിരിച്ചെഴുതുകയും ചെയ്യുന്നു.

  • SATA കണ്ട്രോളറുകള്‍ ഉളള സിസ്റ്റമുകള്‍ ബൂട്ട് പ്റക്റിയയ്ക്കിടയില്‍ താല്‍ക്കാലികമായി പ്റവറ്‍ത്തനം നിറ്‍ത്തി, ഈ സന്ദേശം കാണിക്കുന്നു:

    ata2: port is slow to respond, please be patient
    

    അതിന് ശേഷം, ഈ സന്ദേശം ലഭിക്കുന്നു:

    ata2: reset failed, giving up
    

    കുറിപ്പ്: രണ്ടാമത്തെ സന്ദേശത്തിന് ശേഷം, സിസ്റ്റം സാധാരണ ബൂട്ട് പ്റക്റിയ തുടരുന്നതാണ്. ചെറിയ താമസം ഉണ്ടാകും എന്നല്ലാതെ സിസ്റ്റത്തിന് ഇത് ബാധകമാകുന്നതല്ല; SATA ഡ്റൈവുകള്‍ സിസ്റ്റമില്‍ ഉളളിടത്തോളം അത് ശരിയായി ലഭ്യമാകുന്നുതാണ്.

  • node 0-ല്‍ മെമ്മറി ക്റമികരിച്ചിട്ടില്ലാത്ത 4-സോക്കറ്റ് AMD Sun Blade X8400 സറ്‍വറ്‍ ഘടകം ഉളള സിസ്റ്റമുകള്‍ക്ക് ബൂട്ട് ചെയ്യുന്പോള്‍ തടസ്സം നേരിടുന്നു. കേറ്‍ണല്‍ പാനിക് ഒഴിവാക്കുന്നതിനായി node 0-ല്‍ മെമ്മറി ക്റമീകരിക്കുക.

  • Anaconda-യിലൂടെ LVM മിററ്‍ ഡിവൈസുകളിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് നിലവില്‍ പിന്തുണ ലഭിക്കുന്നില്ല, Red Hat Enterprise Linux 5-ന്‍റെ പിന്നീടുളള റിലീസില്‍ അത് ലഭ്യമാകുന്നു.

  • Red Hat Enterprise Linux ISO ഇമേജുകള്‍ അടങ്ങുന്ന ഒരു NFS സറ്‍വറില്‍ നിന്നും Red Hat Enterprise Linux 5 ഇന്‍സ്റ്റോള്‍ ചെയ്യുന്പോള്‍, Anaconda കാണിക്കുന്ന പിഴവുകള്‍ താഴെ പറയുന്നു:

    ഒരു റിപ്പോ ഡേറ്റാ ഡയറക്ടറി ലഭ്യമാകാത്തതിനാല്‍, metadata എന്ന പാക്കേജ് വായിക്കുവാന്‍ സാധ്യമാകുന്നില്ല. 
    നിങ്ങളുടെ ഇന്‍സ്റ്റോള്‍ ട്റീ ശരിയാണോ എന്ന് ദയവായി ഉറപ്പ് വരുത്തുക. റിപ്പോസിറ്ററിയ്ക്കുളള repomd.xml ഫയല്‍ വായിക്കുവാനോ അതിലേക്ക് എഴുതുവാനോ സാധിക്കുന്നില്ല:
    

    ISO ഇമേജുകള്‍ അടങ്ങുന്ന ഡയറക്ടറിയിലും പൂറ്‍ണ്ണമായ ഇന്‍സ്റ്റലേഷന്‍ ട്റീ (ഉദാ, ആദ്യ ISO-യിലുളള /images ഡയറക്ടറി) ലഭ്യമല്ല എങ്കില്‍, ഈ പ്റശ്നം ഉണ്ടാകുന്നു. ഇങ്ങനെയുളള ഡയറക്ടറികള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന തരത്തിലുളള തകരാറുകള്‍ക്ക് കാരണമാകുന്നു.

    ഇന്‍സ്റ്റലേഷന്‍ ISO ഇമേജുകള്‍ അടങ്ങുന്ന ഡയറക്ടറികള്‍ ഒഴിച്ച് മറ്റ് ഏത് ഡയറക്ടറിയിലേക്കും ട്റീകള്‍ അണ്‍പാക്ക് ചെയ്ത് ഈ പ്റശ്നം ഒഴിവാക്കുക.

  • Red Hat Enterprise Linux 5-ന്‍റെ ഈ റിലീസില്‍ /var/log/boot.log-ലേക്ക് ബൂട്ട്-സമയം ലോഗ് ചെയ്യുവാന്‍ സാധ്യമല്ല. Red Hat Enterprise Linux 5-ന്‍റെ അടുത്ത പുതുക്കിയ അപ്ഡേറ്റില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു.

  • kexec , kdump - ഇവയ്ക്ക് രണ്ടിനും accraid കണ്ട്റോളറില്‍ ഉളള ഡിസ്കിലേക്ക് ഡംപ് ചെയ്യുവാന്‍ സാധ്യമാകുന്നില്ല.

    ഇത് പരിഹരിക്കുന്നതിനായി, നെറ്റ്‌വറ്‍ക്ക് ഡംപിങിന് scp ഉപയോഗിക്കുക. മറ്റൊരു കണ്ട്റോളറ്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് ഡിസ്കിലേക്ക് ഡംപ് ചെയ്യുവാന്‍ സാധ്യമാണ്.

  • tvtime , xawtv എന്നിവ bttv കേറ്‍ണല്‍ ഘടകങ്ങള്‍ക്കൊപ്പം പ്റവറ്‍ത്തിപ്പിക്കുന്നത് സിസ്റ്റത്തിന്‍റെ പ്റവറ്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുന്നു. Red Hat Enterprise Linux 5-ന്‍റെ വരാനിരിക്കുന്ന ഒരു ചെറു റിലീസില്‍ ഇതിനുളള പരിഹാരം നല്‍കുന്നു.

    ഇത് പരിഹരിക്കുന്നതിനായി, കേറ്‍ണല്‍ ബൂട്ട് വരിയിലേക്ക് mem=3000m എന്ന പരാമീറ്ററ്‍ ചേറ്‍ക്കുക.

  • ഈ റിലീസിന്‍റെ Supplementary CD-യില്‍ Mozilla പ്ളഗിനിനുളള flash-plugin , acroread-plugin എന്നിവ ലഭ്യമാണ്. ഈ രണ്ട് പ്ളഗിനുകളും 32-bit ആണ്, അതിനാല്‍ അവ, 64-bit Firefox ബ്റൌസറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഉചിതമല്ല.

  • അനവധി CD-ROM- കള്‍ വഴിയുളള സ്പ്ളിറ്റ് ഇന്‍സ്റ്റലേഷന്‍ മീഡിയാ ഉപയോഗിച്ച് ഒരു പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റിനെ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, ഇന്‍സ്റ്റലേഷന്‍ CD-കള്‍ മാറേണ്ട ആവശ്യം വന്നാല്‍ പ്റശ്നമുണ്ടാകുന്നു. ഗസ്റ്റ് OS ഇന്‍സ്റ്റലേഷന്‍ പ്റക്റിയയ്ക്കിടയില്‍, അത് പൂറ്‍ത്തിയാക്കുന്നതിന് തടസ്സമുണ്ടാക്കുന്ന മൌണ്ടിങ്, ഇന്‍സ്റ്റലേഷന്‍ CD പുറത്തെടുക്കുന്ന പ്റക്റിയ എന്നിവ ചെയ്യുന്നതിന് യൂസറുകള്‍ക്ക് അനുവാദമില്ല.

    ഗസ്റ്റ് OS ഇന്‍സ്റ്റലേഷന്‍ പ്റക്റിയയുടെ സമയത്ത്, CD-ROM ഇമേജുകളിലേക്ക് മാറ്റുന്നതിന്‌ QEMU മോണിറ്ററ്‍ കണ്‍സോള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി താഴെ പറയുന്നത് പോലെ ചെയ്യേണ്ടതാകുന്നു:

    1. ഗസ്റ്റ് OS-നായി ഒരു ഗ്റാഫിക്കല്‍ VNC കണ്‍സോള്‍ ലഭ്യമാക്കുക.

    2. ഗസ്റ്റ് OS-ലുളള CD-ROM ഡിവൈസ് അണ്‍മൌണ്ട് ചെയ്യുക

    3. Ctrl-Alt-2 എന്നീ കീകള്‍ ഉപയോഗിച്ച് QEMU മോണിറ്ററ്‍ കണ്‍സോളിലേക്ക് മാറുക.

    4. eject hdc കമാന്‍ഡ് പ്റവറ്‍ത്തിപ്പിക്കുക.

    5. change hdc <ഹോസ്റ്റ് സിസ്റ്റമിലുളള CD-ROM-ലേക്കുളള വഴി > കമാന്‍ഡ് പ്റവറ്‍ത്തിപ്പിക്കുക.

    6. ഗസ്റ്റ് OS-ലേക്ക് തിരികെ പോകുന്നതിനായി Ctrl-Alt-1 അമറ്‍ത്തുക

    7. ഗസ്റ്റ് OS-ലുളള CD-ROM ഡിവൈസ് മൌണ്ട് ചെയ്യുക.

    ശ്റദ്ധിക്കുക: ഒരു സാധാരണ VNC ക്ളൈന്‍റ് ഉപയോഗിക്കുന്പോള്‍Ctrl- Alt-2 , Ctrl- Alt-1 എന്നീ കമാന്‍ഡുകള്‍ മനസ്സിലാക്കുന്നതില്‍ ഹോസ്റ്റായ X സറ്‍വറിന് ചില പ്റശ്നങ്ങള്‍ ഉണ്ടാകുന്നു. virt-manager-ല്‍ ഇതിനായി നിങ്ങള്‍ sticky കീകള്‍ ഉപയോഗിക്കേണ്ടതുണ്ട്. Ctrl മൂന്ന് തവണ അമറ്‍ത്തുന്നത്, മറ്റൊരു നോണ്‍-ഐഡന്‍റിഫയറ്‍ അമറ്‍ത്തുന്നത് വരെ, അതിനെ "sticky" ആക്കുന്നു. Ctrl- Alt- 1 എന്നതിനായി,Ctrl-Alt-1 അമറ്‍ത്തുന്നതിന് മുന്പ് Ctrl രണ്ട് തവണ അമറ്‍ത്തുക.

  • ചില സിസ്റ്റമുകളില്‍, ഒരു ഗ്റാഫിക്കല്‍ ലോഗിന്‍ സമയത്ത് അല്ലെങ്കില്‍, ഗ്റാഫിക്കല്‍ ഇന്‍സ്റ്റോളറ്‍ ഉപയോഗിക്കുന്പോള്‍ സംഭവിക്കുന്ന ഗ്റാഫിക്സ് അല്ലെങ്കില്‍ ലിപികളിലെ തകരാറുകള്‍ക്ക് കാരണം അവ ഉപയോഗിക്കുന്ന NVIDIA ഗ്റാഫിക്കല്‍ കാറ്‍ഡുകള്‍ആകുന്നു. ഇത് പരിഹരിക്കുന്നതിനായി, ഒരു വിറ്‍ച്ച്വല്‍ കണ്‍സോള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ശരിയ്ക്കുളള X ഹോസ്റ്റ് ആകുക.

  • ഒരു ബൂട്ട്-പാഥ് മാറ്റുവാന്‍ സാധിക്കുന്ന kmod പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുന്പോള്‍,Red Hat Enterprise Linux 5 ഡ്റൈവറ്‍ അപ്ഡേറ്റ് മോഡല്‍, മാറ്റം വരുത്തിയ initrd ഇമേജുകള്‍ ഉണ്ടാക്കുന്നു. ഡ്റൈവറ്‍ അപ്ഡേറ്റുകള്‍ നടക്കുന്പോള്‍, /boot പാറ്‍ട്ടീഷനില്‍ ബാക്കപ്പ് initrd ഇമേജുകളുടെ എണ്ണം വറ്‍ദ്ദിക്കുന്നു.

    നിങ്ങള്‍ സ്ഥിരമായി ഡ്റൈവറുകള്‍ പുതുക്കുന്നു എങ്കില്‍, /boot പാറ്‍ട്ടീഷനിലുളള ഉപയോഗിക്കാത്ത സ്ഥലം നിരീക്ഷിക്കുന്നത് ഉചിതമാണ്. /boot -ലുളള പഴയ initrd ഇമേജുകള്‍ നീക്കം ചെയ്ത് നിങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ലഭ്യമാക്കുവാന്ഡ സാധ്യമാണ്. ഈ ഫയലുകള്‍ .img0, .img1, .img2, എന്നിങ്ങനെ അവസാനിക്കുന്നവയാണ്.

  • 64GB കൂടുതല്‍ മെമ്മറി ഉണ്ടെങ്കില്‍, Red Hat Enterprise Linux വിറ്‍ച്ച്വലൈസേഷന്‍ കേറ്‍ണല്‍ ശരിയായി പ്റവറ്‍ത്തിക്കുന്നതല്ല. 64GB-യില്‍ കൂടുതല്‍ മെമ്മറിയുളള സിസ്റ്റമുകളില്‍ വിറ്‍ച്ച്വലൈസേഷന്‍ കേറ്‍ണല്‍ ബൂട്ട് ചെയ്യുന്നതിനായി, കേറ്‍ണല്‍ കമാന്‍ഡ്-ലൈനില്‍ dom0_mem=4G mem=64G ചേറ്‍ക്കേണ്ടതുണ്ട്. ഉദാഹരണത്തിന്:

    title Red Hat Enterprise Linux Server (2.6.18-4.el5xen)
            root (hd0,0)
            kernel /xen.gz-2.6.18-4.el5 dom0_mem=4G mem=64G
            module /vmlinuz-2.6.18-4.el5xen ro root=LABEL=/
            module /initrd-2.6.18-4.el5xen.img
    
  • മാറ്റാവുന്ന മീഡിയയിലുളള ഓട്ടോറണ്‍ ഇപ്പോള്‍ സജീവമല്ല. Red Hat Enterprise Linux Supplementary CD-യില്‍ നിന്നും പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ച്, നിങ്ങള്‍ സ്വയം CD ഇന്‍സ്റ്റോളറ്‍ ലഭ്യമാക്കുക:

    system-cdinstall-helper /media/path-to-mounted-drive

  • Red Hat Enterprise Linux 4-ല്‍ നിന്നും Red Hat Enterprise Linux 5-ലേക്ക് പുതുക്കുന്പോള്‍, ഡിപ്ളോയിമെന്‍റ് ഗൈഡ് ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതല്ല. അപ്ഗ്റേഡ് ചെയ്ത ശേഷം സ്വയം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, pirut കമാന്‍ഡ് ഉപയോഗിക്കേണ്ടതാകുന്നു.

  • മള്‍ട്ടി-മൌണ്ടുകള്‍ക്ക് autofs പിശക് തടസ്സമുണ്ടാക്കുന്നു.

    കാലാവധി തീരുന്ന സമയത്ത്, മറ്റ് ഘടകങ്ങള്‍ ലഭ്യമല്ലാത്തപ്പോള്‍ പരിശോധിക്കേണ്ട അവസാന മള്‍ട്ടി-മൌണ്ട് ഘടകത്തിന് ഒരു മൌണ്ട് ഇല്ലായെങ്കില്‍, കാലാവധി അവസാനിക്കുന്ന മള്‍ട്ടി-മൌണ്ട് autofs തെറ്റായി ലഭ്യമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത്, മള്‍ട്ടി-മൌണ്ടിന്‍റെ കാലാവധി തീരുന്നതിനും ക്റമേണ, മറ്റ് മൌണ്ട് ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കുവാന്‍ സാധ്യമാകാന്നതുമല്ല.

    സ്ഥിരമായി ഈ പ്റശ്നം പരിഹരിക്കുന്നതിന്, yum update autofs കമാന്‍ഡ് ഉപയോഗിച്ച് autofs പുതുക്കുക.

  • X പ്റവറ്‍ത്തിക്കുകയും vesa അല്ലാതെ മറ്റേതെങ്കിലും ഡ്റൈവറ്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍, സിസ്റ്റം kexec/kdump കേറ്‍ണലിലേക്ക് റീബൂട്ട് ചെയ്യുന്നതായിരിക്കില്ല. ഈ പ്റശ്നം ATI Rage XL ഗ്റാഫിക്സ് ചിപ്സെറ്റുകളില്‍ മാത്റം കണ്ടുവരുന്നു.

    ATI Rage XL ഉളള ഒരു സിസ്റ്റമിലാണ് X പ്റവറ്‍ത്തിക്കുന്നത് എങ്കില്‍, kexec/kdump കേറ്‍ണലിലേക്ക് ശരിയായി ബൂട്ട് ചെയ്യുന്നതിനായി, vesa ഡ്റൈവറ്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

  • റീഡ്-റൈറ്റ് ആയി മൌണ്ട് ചെയ്തിരിക്കുന്നതില്‍ boot.iso ഉപയോഗിച്ച് ഒരു പൂറ്‍ണ്ണമായ വിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റ് ഉണ്ടാക്കുന്നത് ശരിയായി പ്റവറ്‍ത്തിക്കുന്നതല്ല. ഇതിനായി, NFS റീഡ്-ഒണ്‍ലി ആയി മൌണ്ട് ചെയ്യേണ്ടതാണ്.

    നിങ്ങള്‍ക്ക് NFS ഷെയറ്‍ റീഡ്-ഒണ്‍ലി ആയി മൌണ്ട് ചെയ്യുവാന്‍ സാധ്യമായില്ല എങ്കില്‍, ലോക്കല്‍ /var/lib/xen/images/ ഡയറക്ടറിയിലേക്ക് boot.iso പകറ്‍ത്തുക.

സാധാരണ വിവരങ്ങള്‍

ഈ ഭാഗത്ത് എല്ലാ കാര്യങ്ങളേയും സംബന്ധിച്ചുളള സാധാരണമായ വിവരങ്ങള്‍ ലഭ്യമാണ്.

Red Hat Enterprise Linux ഡിപ്ളോയ്മെന്‍റ് ഗൈഡ്

ഈ Red Hat Enterprise Linux റിലീസില്‍ നിങ്ങള്‍ക്ക് ഒരു ഡിപ്ളോയ്മെന്‍റ് ഗൈഡ് ലഭ്യമാണ്. ഇത് കാണുന്നതിനായി, സിസ്റ്റം (മുകളിലുളള പാനലില്‍) =>വിവരണം => Red Hat Enterprise Linux ഡിപ്ളോയ്മെന്‍റ് ഗൈഡ് എന്നതിലേക്ക് പോകുക.

പിന്തുണയുളള എല്ലാ ഭാഷകളിലും ഡിപ്ളോയ്മെന്‍റ് ഗൈഡ് ലഭ്യമാക്കുക എന്നതാണ് Red Hat-ന്‍റെ ലക്ഷ്യം. നിങ്ങള്‍ ഏതെങ്കിലും ഒരു ഭാഷയിലുളള ഡിപ്ളോയ്മെന്‍റ് ഗൈഡ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്‍റെ പുതിയ വേറ്‍ഷന്‍ Red Hat നെറ്റ്‌വറ്‍ക്ക്.‌-ലൂടെ ലഭ്യമാകുന്പോള്‍ അത് പുതുക്കേണ്ടതാകുന്നു.

വിര്‍ച്ച്വലൈസേഷന്‍

i686, x86-64-നുളള Xen-അടിസ്ഥാനത്തിലുളള വിര്‍ച്ച്വലൈസേഷന്‍ പ്രത്യേകതകളും ഒരു വിര്‍ച്ച്വലൈസ്ഡ് എന്‍വിറോണ്‍മെന്‍റ് കൈകാര്യം ചെയ്യുന്നതിനുളള സോഫ്റ്റ്‌വെയറ്‍ ഇന്‍ഫ്രാസ്ട്രക്ചറും Red Hat Enterprise Linux 5-ന്‍റെ സവിശേഷതയാണ്.

പാരാവിര്‍ച്ച്വലൈസേഷന്‍ വഴി വളരെ താഴ്ന്ന ഓവര്‍ഹെഡുളള വിര്‍ച്ച്വലൈസേഷനായി സാധ്യമാക്കുന്ന hypervisor അടിസ്ഥാനത്തിലാണ് Red Hat Enterprise Linux 5-ല്‍ പാരാവിര്‍ച്ച്വലൈസേഷന്‍ ലഭ്യാമാക്കുന്നത്. Intel വിറ്‍ച്ച്വലൈസേഷന്‍ ടെക്നോളജി അല്ലെങ്കില്‍ AMD AMD-V സാധ്യമാകുന്ന പ്രൊസസ്സറുകളില്‍ Red Hat Enterprise Linux 5- ലുളള വിര്‍ച്ച്വലൈസേഷന്‍ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ പൂര്‍ണ്ണമായ വിര്‍ച്ച്വലൈസ്ഡ് മോഡില്‍ പുതുക്കാതെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമാക്കുന്നു.

Red Hat Enterprise Linux 5-ലുളള വിര്‍ച്ച്വലൈസേഷനില്‍ താഴെ കാണിക്കുന്ന പ്രത്യേകതകളും ഉണ്ട്:

  • Libvirt - വിര്‍ച്ച്വല്‍ മഷീനുകള്‍ കൈകാര്യം ചെയ്യുന്നതിനുളള, സ്ഥിരതയുളള ഒരു പോര്‍ട്ടബിള്‍ API ലഭ്യമാകുന്ന ഒരു ലൈബ്രറി.

  • Virtual Machine Manager - വിര്‍ച്ച്വല്‍ മഷീനുകള്‍ നീരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുളള ഒരു ഗ്രാഫിക്കല്‍ യൂട്ടിലിറ്റി.

  • ഇന്‍സ്റ്റോളര്‍ വഴിയുള്ള വിര്‍ച്ച്വല്‍ മഷീനുകള്‍ക്കുളള ക്രമീകരണം, വിര്‍ച്ച്വല്‍ മഷീനുകള്‍ കിക്ക് സറ്റാര്‍ട്ട് ചെയ്യുന്നതിനും സഹായിക്കുന്നു.

വിറ്‍ച്ച്വല്‍ സിസ്റ്റമുകള്‍ക്ക് Red Hat നെറ്റ്‌വറ്‍ക്ക്-നും പിന്തുണ നല്‍കുന്നു.

ഈ റിലീസില്‍, വിറ്‍ച്ച്വലൈസേഷനുളള പരിമിതികള്‍ താഴെ കാണിക്കുന്നു:

  • വിറ്‍ച്ച്വലൈസേഷന്‍ സജ്ജമാകുന്പോള്‍, RAM-ലേക്ക് അല്ലെങ്കില്‍ ഡിസ്കിലേക്ക് സസ്പെന്‍ഡ് ചെയ്യുന്നത് അനുവദിക്കുന്നില്ല. CPU ഫ്റിക്വന്‍സി അളക്കുവാനും സാധ്യമല്ല.

  • ഹാറ്‍ഡ്‌വെയറ്‍-വിറ്‍ച്ച്വലൈസ്ഡ് ആയ ഗസ്റ്റുകള്‍ക്ക് ൪GB-ല്‍ കൂടുതല്‍ വിറ്‍ച്ച്വല്‍ മെമ്മറി സാധ്യമല്ല.

  • പൂറ്‍ണ്ണമായി വിറ്‍ച്ച്വലൈസ്ഡ് ആയ ഗസ്റ്റുകളെ സൂക്ഷിക്കുവാനോ വീണ്ടെടുക്കുവാനോ മാറ്റുവാനോ സാധ്യമാകുന്നതല്ല.

  • xm create കമാന്‍ഡിന് ഗ്റാഫിക്കല്‍ സമമായ ഒന്ന് വിറ്‍ച്ച്വല്‍ മഷീന്‍ മാനേജറില്‍ ലഭ്യമല്ല.

  • വിറ്‍ച്ച്വലൈസേഷന്‍ ബ്റിഡ്ജ് നെറ്റ്‌വറ്‍ക്കിങ് കോംപോണന്‍റ്മാത്രമേ പിന്തുണയ്ക്കുന്നുളളൂ. ഗസ്റ്റുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എല്ലാം ഇത് സ്വയം തിരഞ്ഞെടുക്കുന്നു.

  • വിറ്‍ച്ച്വലൈസേഷനുളള ഡീഫോള്‍ട്ട് Red Hat SELinux പോളിസി അനുസരിച്ച്, കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ /etc/xen-ലേക്കും, ലോഗ് ഫയലുകള്‍ /var/log/xen/-ലേക്കും, ഡിസ്ക് ഫയലുകള്‍(കോറ്‍ ഡംപ്സ് ഉല്‍പ്പടെ) /var/lib/xen-ലേക്കും ആണ് സംരക്ഷിക്കേണ്ടത്. semanage പ്റയോഗം ഉപയോഗിച്ച് ഈ ഡീഫോള്‍ട്ടുകള്‍ മാറ്റുവാന്‍ സാധ്യമാകുന്നു.

  • ഈ റിലീസില്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന ഹൈപ്പറ്‍വൈസറ്‍ NUMA-യ്ക്ക് അനുകൂലമായ ഒന്നല്ല ഇവ Red Hat Enterprise Linux 5-ന്‍റെ അടുത്ത അപ്ഡേറ്റില്‍ ലഭ്യമാകുന്നു.

    ഇതിനായി NUMA സിസ്റ്റമിന്‍റെ BIOS-ല്‍ മെമ്മറി നോഡ് ഇന്‍ററ്‍ലീവിങ് സജ്ജമാക്കുക. ഇങ്ങനെ മെച്ചപ്പെട്ട പ്റവറ്‍ത്തനം ഉറപ്പ് വരുത്തുവാന്‍ സാധ്യമാകുന്നു.

  • en-US ഒഴിച്ച് മറ്റൊരു കീമാപ്പുകളും പാരാവിറ്‍ച്ച്വലൈസ്ഡ് ഡൊമെയിനുകള്‍ നിലവില്‍ പിന്തുണയ്ക്കുന്നില്ല. ചില കീ ടൈപ്പ് ചെയ്യുവാന്‍ മറ്റ് കീബോറ്‍ഡുകള്‍ക്ക് സാധ്യമാകുന്നതല്ല. ഇവ Red Hat Enterprise Linux 5-ന്‍റെ അടുത്ത അപ്ഡേറ്റില്‍ ലഭ്യമാകുന്നു.

  • വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണലിന് kdump ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല.

  • qcow , vmdk ഇമേജുകള്‍ക്ക് പിന്തുണ ലഭ്യമല്ല. ഗസ്റ്റുകളെ സ്വയം (മാനുവല്‍) ക്റമികരിക്കുന്പോള്‍, ഫിസിക്കല്‍ അല്ലെങ്കില്‍ ലോജിക്കല്‍ ഡിവൈസിലുളള ഇമേജുകള്‍ phy: ടൈപ്പ് ഉപയോഗിക്കേണം. ഫയലില്‍ ഉളള ഇമേജുകള്‍ക്ക്, പാരാവിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റുകള്‍ക്ക് tap:aio: ഇമേജ് ടൈപ്പ് എന്നും വിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റുകള്‍ക്ക് file: ഇമേജ് ടൈപ്പ് എന്നും ക്റമികരിക്കുക.

  • പാരാവിറ്‍ച്ച്വലൈസ്ഡ് ഡൊമെയിനുകള്‍ക്ക് മൌസിന്‍റെ റിലേറ്റീവായുളള നീക്കങ്ങള്‍ മാത്റമേ സ്വയം മനസ്സിലാക്കുവാന്‍ സാധ്യമാകുന്നുള്ളൂ, പോയിന്‍ററിന്‍റെ നീക്കം അറിയുവാന്‍ സാധ്യമല്ല. ഇവയെല്ലാം Red Hat Enterprise Linux 5-ന്‍റെ അടുത്ത അപ്ഡേറ്റില്‍ ലഭ്യമാകുന്നു.

  • ഒരു പാരാവിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റിന് പ്റവറ്‍ത്തനത്തിലുളള കണ്‍സോള്‍ ലഭ്യമാക്കുന്നതിനായി, കേറ്‍ണല്‍ കമാന്‍ഡ് ലൈനില്‍ console=xvc0 നല്‍കു.

  • ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ സ്പാറ്‍സ് ഫയലുകള്‍ ഉപയോഗിക്കുന്നതിനായി ക്റമികരിക്കുന്പോള്‍, dom0-ല്‍ സ്ഥലം തികയാതെ വരും. ഗസ്റ്റ് ഡിസ്കില്‍ പൂറ്‍ണ്ണായി എഴുതുന്നതില്‍ നിന്നും ഇത് തടസ്സമുണ്ടാക്കുന്നു, മാത്റമല്ല ഗസ്റ്റിലുളള ഡേറ്റാ നഷ്ടമാകാനും ഇത് കാരണമാകുന്നു. സ്പാറ്‍സ് ഫയലുകള്‍ ഉപയോഗിക്കുന്ന ഗസ്റ്റുകള്‍ ശരിയായ I/O ക്റമികരിക്കുന്നതുമല്ല.

    നിങ്ങള്‍ നോണ്‍-സ്പാറ്‍സ് ഫയലുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. കമാന്‍ഡ് virt-install ഉപയോഗിക്കുന്പോള്‍, ഗസ്റ്റുകള്‍ നോണ്‍-സ്പാറ്‍സ് ഫയലുകള്‍ ഉപയോഗിക്കുന്നതിനായി അവയെ --nonsparse ഉപയോഗിച്ച് ക്റമികരിക്കുക.

വെബ് സറ്‍വറ്‍ പാക്കേജിങ്ങിലുളള മാറ്റങ്ങള്‍

ഇപ്പോള്‍ Red Hat Enterprise Linux 5-ല്‍ Apache HTTP സറ്‍വറിന്‍റെ വേറ്‍ഷന്‍ 2.2 ഉല്‍പ്പെടുത്തിയിരിക്കുന്നു. 2.0 series-നെക്കാളും അനവധി പുരോഗതികള്‍ ഈ റിലീസില്‍ ലഭ്യമാണ്, അവ:

  • മെച്ചപ്പെട്ട caching ഘടകങ്ങള്‍ (mod_cache, mod_disk_cache, mod_mem_cache)

  • മുന്പുളള വേര്‍ഷനുകളില്‍ ലഭ്യമായിരുന്ന ഓഥന്‍റിക്കേഷന്‍ ഘടകങ്ങളെ മാറ്റി, ഓഥന്‍റിക്കേഷനും ഓഥറൈസേഷന്‍ പിന്തുണയ്കും ഒരു പുതിയ രൂപം

  • proxy load balancing-നായുളള പിന്തുണ (mod_proxy_balancer)

  • 32-ബിറ്റ് പ്ളാറ്റ്ഫോമുകളില്‍ വലിയ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുളള പിന്തുണ (2GB-യിലും വലിയവ)

ഡീഫോള്‍ട്ട് httpd കോണ്‍ഫിഗറേഷനില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു:

  • ഡീഫോള്‍ട്ടായി mod_cern_meta , mod_asis ഘടകങ്ങള്‍ ഇപ്പോള്‍ ലഭ്യമാകുന്നില്ല.

  • ഡീഫോള്‍ട്ടായി mod_ext_filter ഘടകം ഇപ്പോള്‍ ലഭ്യമാകുന്നു.

Red Hat Enterprise Linux-ന്‍റെ മുന്പുളള ഒരു റിലീസില്‍ നിന്നും ആണ് നിങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നത് എങ്കില്‍, httpd 2.2-ന് വേണ്ടി httpd കോണ്‍ഫിഗറേഷന്‍ അപ്ഗ്രേഡ് ചെയ്യേണ്ടതായുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി, http://httpd.apache.org/docs/2.2/upgrading.html കാണുക.

httpd 2.0-ന് വേണ്ടി കംപൈല്‍ ചെയ്തിരിക്കുന്ന ഏതെങ്കിലും തേര്‍ഡ്-പാര്‍ട്ടി ഘടകങ്ങള്‍ httpd 2.2-ന് വേണ്ടി വീണ്ടും തയ്യാറാക്കേണ്ടതുണ്ട്.

php

ഭാഷകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും അവയില്‍ വന്നിരിക്കുന്ന പ്റവറ്‍ത്തന പുരോഗതികളും ഉല്‍പ്പെടുത്തിയിരിക്കുന്ന Red Hat Enterprise Linux 5-ല്‍ ഇപ്പോള്‍ PHP-യുടെ വേര്‍ഷന്‍ 5.1-ഉം ഉല്‍പ്പെടുത്തിയിരിക്കുന്നു.പുതിയ വേര്‍ഷനുമായി ചില ലിപികള്‍ ഇനിയും പെരുത്തപ്പടേണ്ടിയിരിക്കുന്നു; PHP 4.3-ല്‍ നിന്നും PHP 5.1-ലേക്ക് മാറുന്നതിനായുളള കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്ക് പരിശോധിക്കുക:

http://www.php.net/manual/en/migration5.php

/usr/bin/php എക്സിക്ക്യൂട്ടബിള്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് CGI SAPI-നേക്കാള്‍ ഉപരി CLI കമാന്‍ഡ്-ലൈന്‍ SAPI ഉപയോഗിച്ചാണ്. CGI SAPI-ന് വേണ്ടി /usr/bin/php-cgi ഉപയോഗിക്കുക. php-cgi എക്സിക്ക്യൂട്ടബിളില്‍ FastCGI-യ്ക്കുളള പിന്തുണയും ഉല്‍പ്പെടുന്നു.

താഴെ പറയുന്ന എക്സ്റ്റന്‍ഷന്‍ ഘടകങ്ങള്‍ ചേറ്‍ത്തിരിക്കുന്നു:

  • mysqli എക്സ്റ്റന്‍ഷന്‍, MySQL 4.1-ന് വേണ്ടി മാത്രമായി രൂപം കൊണ്ട ഒരു പുതിയ ഇന്‍റര്‍ഫെയ്സാണ്. (php-mysql പാക്കേജില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു)

  • date, hash, Reflection, SPL, SimpleXML (php പാക്കേജില്‍ അടങ്ങിയിരിക്കുന്നു)

  • pdo and pdo_psqlite (php-pdo പാക്കേജില്‍)

  • pdo_mysql (php-mysql പാക്കേജില്‍)

  • pdo_pgsql (php-pgsql പാക്കേജില്‍)

  • pdo_odbc (php-odbc പാക്കേജില്‍)

  • soap (php-soap പാക്കേജില്‍)

  • xmlreader , xmlwriter (php-xml പാക്കേജില്‍)

  • dom (php-xml പാക്കേജില്‍ domxml എക്സ്റ്റന്‍ഷന്‍ മാറ്റുക)

താഴെ പറയുന്ന എക്സ്റ്റന്‍ഷന്‍ ഘടകങ്ങള്‍ ഈ ഡോക്യുമെന്‍റില്‍ ലഭ്യമല്ല:

  • dbx

  • dio

  • yp

  • overload

  • domxml

PEAR Framework

PEAR ഫ്രെയിംവര്‍ക്ക് ഇപ്പോള്‍ php-pear പാക്കേജില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു. താഴെ പറഞ്ഞിരിക്കുന്നവ മാത്രമാണ് Red Hat Enterprise Linux 5-ല്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന PEAR കോപോണന്‍റുകള്‍:

  • Archive_Tar

  • Console_Getopt

  • XML_RPC

എന്‍ക്രിപ്റ്റഡ് Swap പാറ്‍ട്ടീഷനുകളും നോണ്‍-റൂട്ട് ഫയല്‍ സിസ്റ്റമുകളും

Red Hat Enterprise Linux 5-ല്‍ ഇപ്പോള്‍ എന്‍ക്രിപ്റ്റഡ് swap പാര്‍ട്ടീഷനുകള്‍ക്കും നോണ്‍-റൂട്ട് ഫയല്‍ സിസ്റ്റമുകള്‍ക്കും ആവശ്യമായ പ്രാധമിക പിന്തുണ ലഭ്യമാക്കുന്നു. ഈ സവിശേഷതകള്‍ ഉപയോഗിക്കുന്നതിനായി ആവശ്യമുളള എന്‍ട്രികള്‍ /etc/crypttab-ല്‍ നല്‍കുക. മാത്രമല്ല ഉണ്ടാക്കിയ ഡിവൈസുകള്‍ /etc/fstab-ല്‍ സൂചിപ്പിക്കുകയും ചെയ്യുക.

/etc/crypttab എന്‍ട്രിയുടെ ഒരു ഉദാഹരണം താഴെ പറയുന്നു:

my_swap /dev/hdb1 /dev/urandom swap,cipher=aes-cbc-essiv:sha256

ഇത് ഒരു എന്‍ക്രിപ്റ്റഡ് ബ്ളോക്ക് ഡിവൈസായ /dev/mapper/my_swap ഉണ്ടാക്കുന്നു. ഇത് /etc/fstab-ല്‍ സൂചിപ്പിക്കാവുന്നതാണ്.

ഒരു ഫയല്‍ സിസ്റ്റം വോള്യമിനുളള /etc/crypttab എന്‍ട്രിയുടെ ഉദാഹരണം താഴെ പറയുന്നു:

my_volume /dev/hda5 /etc/volume_key cipher=aes-cbc-essiv:sha256

/etc/volume_key ഫയലില്‍ ഒരു പ്ളെയിന്‍ ടെക്സ്റ്റ് എന്‍ക്രിപ്ഷന്‍ കീ അടങ്ങുന്നു. നിങ്ങള്‍ക്ക് കീ ഫയല്‍ നെയിമില്‍ none എന്ന് വ്യക്തമാക്കാവുന്നതാണ്. അങ്ങനെ ചെയ്താല്‍, ബൂട്ട് ചെയ്യുന്പോള്‍ നിങ്ങളോട് എന്‍ക്രിപ്ഷന്‍ കീ ചോദിക്കുന്നതാണ്.

ഫയല്‍ സിസ്റ്റം വോള്യമുകള്‍ ക്രമീകരിക്കുന്നതിനായി LUKS (Linux യൂണിഫൈഡ് കീ സെറ്റപ്പ്) ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി, താഴെ പറഞ്ഞിരിക്കുന്ന പോലെ ചെയ്യുക:

  1. cryptsetup luksFormat ഉപയോഗിച്ച് എന്‍ക്രിപ്റ്റഡ് വോള്യം ഉണ്ടാക്കുക.

  2. /etc/crypttab-ലേക്ക് ആവശ്യമുളള എന്‍ട്രി ചേറ്‍ക്കുക.

  3. cryptsetup luksOpen ഉപയോഗിച്ച് വോള്യം സ്വയം ക്റമികരിക്കുക (അല്ലെങ്കില്‍ റീബൂട്ട് ചെയ്യുക).

  4. എന്‍ക്രിപ്റ്റഡ് വോള്യമില്‍ ഒരു ഫയല്‍ സിസ്റ്റം ഉണ്ടാക്കുക.

  5. /etc/fstab-ലേക്ക് ആവശ്യമുളള എന്‍ട്രി ചേറ്‍ക്കുക.

mount-ഉം umount-ഉം

mount , umount എന്നീ കമാന്‍ഡുകള്‍ ഇനി NFS പിന്തുണയ്ക്കുന്നതല്ല; ഇനി ഒരു ബിള്‍ട്ട്-ഇന്‍ NFS ക്ളൈന്‍റും ലഭ്യമല്ല. ഇതിനായി /sbin/mount.nfs , /sbin/umount.nfs സഹായികള്‍ ലഭ്യമാക്കുന്ന വേറെ nfs-utils പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്.

CUPS പ്റിന്‍ററ്‍ ബ്റൌസിങ്

ഒരു ലോക്കല്‍ സബ്നെറ്റില്‍ CUPS പ്രിന്‍റര്‍ ബ്രൈസിങ് system-config-printer എന്ന ഗ്രാഫിക്കല്‍ പ്രയോഗം ഉപയോഗിച്ച് നിങ്ങള്‍ക്ക് സജ്ജമാക്കുവാന്‍ സാധ്യമാകുന്നു. CUPS വെബ് ഇന്‍റര്‍ഫെയിസ്, http://localhost:631/ ഉപയോഗിച്ചും ഇത് സാധ്യമാകുന്നു.

സബ്നെറ്റുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പ്രിന്‍റര്‍ ബ്രൈസിങിനുളള സംപ്രേക്ഷണം ഉപയോഗിക്കണമെങ്കില്‍, ക്ളൈന്‍റില്‍ /etc/cups/cupsd.conf തുറക്കുക, BrowseAllow @LOCAL എന്നത് BrowseAllow ALL ആയി മാറ്റുക.

ATI, R500 എന്നിവയ്ക്കുളള പിന്തുണ

R500 അടിസ്ഥാനത്തിലുളള ATI ഗ്റാഫിക്സ് കാറ്‍ഡുകള്‍ക്ക് Red Hat Enterprise Linux 5-ല്‍ vesa ഡ്റൈവറിന് മാത്റമേ പിന്തുണ ലഭ്യമുളളൂ. എക്സ്റ്റേറ്‍ണല്‍ മോണിറ്ററുകള്‍, LCD പ്റൊജക്ടുകള്‍ അല്ലെങ്കില്‍ ആക്സിലറേറ്റഡ് 3D പിന്തുണ എന്നിവയില്‍ പിന്തുണ ലഭ്യമല്ല.

up2date-ഉം yum-ഉം

yum-ന് (യെല്ലോഡോഗ് അപ്ഡേറ്ററ്‍ മോഡിഫയറ്‍) വേണ്ടി up2date നീക്കിയിരിക്കുന്നു. നിങ്ങളുടെ സിസ്റ്റം ഉപയോഗിക്കുന്ന up2date-ന്‍റെ സ്ക്രിപറ്റുകള്‍ പരിശോധിക്കുന്നത് നല്ലാതായിരിക്കും. yum സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി: - man yum ഉപയോഗിച്ച് മാന്‍ പേജ് കാണുക,- താഴെ പറഞ്ഞിരിക്കുന്ന ഡയറക്ടറികളില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന വിവരണം കാണുക: /usr/share/doc/yum-<version>, /usr/share/doc/yum-metadata-parser-<version> (ഇന്‍സ്റ്റോള്‍ ചെയ്തിട്ടുളള yum ,yum-metadata -parserഎന്നിവയുടെ ശരിയായ വേറ്‍ഷന്‍ <version> -ല്‍ മാറ്റി എഴുതുക).

OpenLDAP സറ്‍വറും Red Hat ഡയറക്ടറി സറ്‍വറും

ഓപ്പറേറ്റിങ് സിസ്റ്റം ഏതില്‍ വേണമെങ്കില്‍ ആയതും നെറ്റ്‌വറ്‍ക്ക് അടിസ്ഥാനത്തിലുളള റജിസ്ടറ്‍ ഉപയോഗിക്കുന്നതുമായ എന്‍ററ്‍പ്റൈസ്, നെറ്റ്‌വറ്‍ക്ക് ഡേറ്റാ എന്നിവ ഉപയോഗിക്കുവാന്‍ സാധ്യമാകുന്ന ഒരു LDAP അടിസ്ഥാനത്തിലുളള സറ്‍വറ്‍ ആണ് , Red Hat Directory Server.Red Hat Enterprise Linux 5-ന് ശേഷം ലഭ്യമാകില്ലാത്ത OpenLDAP ഘടകങ്ങള്‍ മാറ്റുന്നതിനായി ഈ സറ്‍വറ്‍ ക്റമികരിച്ചിരിക്കുന്നു. Red Hat ഡയറക്ടറി സറ്‍വറിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.redhat.com/software/rha/directory/ കാണുക.

i810 ഡ്റൈവറും i830 പിന്തുണയും

i810 മുതല്‍ i965 വരെയുളള Intel ഗ്റാഫിക്സിന്‍റെ ചിപ്പ് സെറ്റുകള്‍ i810 ഡ്റൈവറ്‍ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, i830 (ഇതിന്‍റെ പുതിയതും) ചിപ്പ് സെറ്റുകള്‍ക്കുളള പിന്തുണ വളരെ പരിമിതമാണ്; വീഡിയോ BIOS-ല്‍ പറഞ്ഞിരിക്കുന്ന മോഡുകള്‍ മാത്റമേ i810 ഡ്റൈവറ്‍ക്ക് സജ്ജമാക്കുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ സിസ്റ്റമില്‍ i830 അല്ലെങ്കില്‍ പുതിയ ചിപ്പ് സെറ്റാണ് ഉളളതെങ്കില്‍, ലഭ്യമായ മോഡുകള്‍ ഏതെല്ലാം എന്നറിയുന്നതിനായി ഈ കമാന്‍ പ്റവറ്‍ത്തിപ്പിക്കുക:

grep Mode: /var/log/Xorg.0.log

ആസ്ട്രിക്സ് (*)അടയാളപ്പെടുത്തിയിരിക്കുന്ന മോഡുകള്‍ തിരഞ്ഞടുക്കുന്നതിന് ലഭ്യമാണ്.

പാനലിന്‍റെ വലിപ്പത്തിന് യോജിക്കുന്ന മോഡ് പല ലാപ്ടോപ്പ് വീഡിയോ BIOS-കളും നല്‍കുന്നില്ല. അതിനാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത മോഡ് ശരിയായി നിങ്ങള്‍ക്ക് ലഭിക്കുന്നതല്ല. അതിനാല്‍, മോഡ് ശരിയായി കാണുന്നതിന് വേണ്ടി, നിങ്ങളുടെ ഹാറ്‍ഡ്‌വെയറ്‍ വെന്‍ഡറില്‍ നിന്നും പാനലിന്‍റെ വലിപ്പത്തിനായുളള ഒരു BIOS അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

സ്മാറ്‍ട്ട് കാറ്‍ഡ് ലോഗിന്‍

Red Hat Enterprise Linux 5-ല്‍, സ്മാറ്‍ട്ട് കാറ്‍ഡുകള്‍ക്കുളള പിന്തുണ ഉല്‍പ്പെടുന്നു. ഇവ നിങ്ങളുടെ കീ ജോഡിയ്ക്കും അതിന് അനുബന്ധിച്ച പബ്ളിക് കീ സറ്‍ട്ടിഫിക്കേറ്റിനും ആവശ്യമായ സുരക്ഷിത സ്റ്റോറേജ് ലഭ്യമാക്കുന്നു. ഒരു സ്മാറ്‍ട്ട് കാറ്‍ഡിനുളള കീ അല്ലെങ്കില്‍ സറ്‍ട്ടീഫിക്കേറ്റ് ആവശ്യമുള്ളപ്പോള്‍ നല്‍കേണ്ട ഒരു PIN ആണ് ഈ കീ സംരക്ഷിക്കുന്നുത്.

Red Hat Enterprise Linux 5-ല്‍ സ്മാറ്‍ട്ട് കാറ്‍ഡുകള്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത് ആധികാരികത ഉറപ്പ് വരുത്തുന്നതിന് ആവശ്യമുളള സുരക്ഷിത വറ്‍ദ്ധിപ്പിക്കുന്നതിനായി Kerberos , S/MIME എന്നീ വിശേഷതകള്‍ അനുവദിക്കുന്നു.Red Hat Enterprise Linux 5 പിന്തുണ നല്‍കുന്നത് ഇവയ്ക്കാണ്:

  • Axalto Cyberflex 32K e-Gate

  • DoD CAC കാറ്‍ഡുകള്‍

സ്മാറ്‍ട്ട് കാറ്‍ഡ് ഓഥന്‍റിക്കേഷന്‍ ക്റമികരിക്കുന്നതിനായി, നിങ്ങളുടെ നെറ്റ്‌വറ്‍ക്കില്‍ Red Hat ഡയറക്ടറി സറ്‍വറ്‍, Red Hat സറ്‍ട്ടിഫിക്കേറ്റ് സിസ്റ്റം എന്നിവ ക്റമികരിക്കേണ്ടതുണ്ട്. സ്മാറ്‍ട്ട് കാറ്‍ഡുകള്‍ സംബന്ധിച്ചുളള വിശദ വിവരങ്ങള്‍ക്കായി, Red Hat Enterprise Linux ഡിപ്ളോയ്മെന്‍റ് ഗൈഡില്‍ Single Sign-On എന്ന പാഠം കാണുക.

Intel PRO/Wireless 3945ABG നെറ്റ്‌വറ്‍ക്ക് കണക്ഷന്‍ പിന്തുണ

Red Hat Enterprise Linux 5-ന്‍റെ ഈ റിലീസില്‍ ipw3945 (Intel PRO/Wireless 3945ABG നെറ്റ്‌വറ്‍ക്ക് കണക്ഷന്‍) അഡാപ്റ്ററിനുളള പിന്തുണ ഉല്‍പ്പെടുന്നു. Red Hat Enterprise Linux 5 Supplementary disc-ല്‍ ഈ അഡാപ്റ്ററിന് ആവശ്യമായുളള ഡ്റൈവറ്‍, റെഗുലേറ്ററി ഡെമണ്‍, ഫേംവെയറ്‍ എന്നിവ ലഭ്യമാണ്.

ipw3945 വയറ്‍ലെസ്സ് അഡാപ്റ്ററിന് ആവശ്യമായുളള പ്റയോഗങ്ങള്‍ക്കായി, Red Hat Enterprise Linux 5 Supplementary disc-ല്‍ "3945" എന്ന് ഫയലിന്‍റെ പേരിലുളള പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

rawio

rawio നീക്കിയെങ്കിലും, Red Hat Enterprise Linux 5-ല്‍ ഇപ്പോഴും ഇതിനുളള പിന്തുണ ലഭ്യമാണ്. rawio ഉപയോഗിച്ച് ഡിവൈസിലേക്ക് പ്റവേശിക്കുന്ന ഏതെങ്കിലും പ്റയോഗം നിങ്ങളുടെ സിസ്റ്റമില്‍ ഉണ്ടെങ്കില്‍, O_DIRECT ഫ്ളാഗ് ഉപയോഗിച്ച് നിങ്ങളുടെ ബ്ളോക്ക് ഡിവൈസ് തുറക്കുന്നതിനായി പ്റയോഗത്തില്‍ ആവശ്യമുളള മാറ്റങ്ങള്‍ വരുത്തുക. rawio Red Hat Enterprise Linux 5-ല്‍ ലഭ്യമെങ്കിലും, അടുത്ത റീലിസില്‍ ഇത് നീക്കുന്നതായിരിക്കും.

നിലവില്‍, ഫയല്‍ സിസ്റ്റമുകളിലുളള AIO (അസിന്‍ക്രൊണസ് I/O), O_DIRECT അല്ലെങ്കില്‍, നോണ്‍-ബഫേറ്‍ഡ് മോഡില്‍ മാത്റമേ പിന്തുണയ്ക്കുന്നുളളൂ. അസിന്‍ക്രൊണസ് പോള്‍ ഇന്‍ററ്‍ഫെയിസും പൈപ്പിലുളള AIO-യ്ക്കും ഇനി പിന്തുണ ലഭ്യമല്ല.

ctmpc

ctmpc പ്റയോജനമില്ലാത്ത ഡ്റൈവറ്‍ ആണ്; എങ്കിലും അത് Red Hat Enterprise Linux 5-ല്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു. അടുത്ത റിലീസുകളില്‍ ഇത് നീക്കുന്നതാണ്.

പോളിസി ഘടകങ്ങള്‍ക്കും semanage-നുമുളള സപ്പോറ്‍ട്ട്

Red Hat Enterprise Linux 5 നിങ്ങള്‍ക്ക് പോളിസി ഘടകങ്ങള്‍ ,semanage എന്നിവയ്ക്കുളള പിന്തുണ നല്‍കുന്നു. പോളിസി കസ്റ്റമൈസേഷനുകളുടേയും തേറ്‍ഡ്-പാറ്‍ട്ടി ഘടകങ്ങളുടേയും നിറ്‍മ്മാണം, വിതരണം എന്നിവ semodule , checkmodule എന്നീ പ്റയോഗങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യുന്നതിന് പോളിസി ഘടകങ്ങള്‍ സഹായിക്കുന്നു.

SELinux കോണ്‍ഫിഗറേഷനില്‍ മാറ്റം വരുത്തുന്ന ഒരു പോളിസി മാനേജ്മെന്‍റ് പ്റയോഗമാണ് semanage ടൂള്‍. ഫയല്‍ കോണ്‍ട്ടക്സ്റ്റുകളുടെ ക്റമികരണം, നെറ്റ്‌വറ്‍ക്കിങ് കോംപണന്‍റ് ലേബലിങ്, Linux-ടു-SELinux-നുളള യൂസറ്‍ മാപ്പിങുകള്‍ എന്നിവ ചെയ്യുന്നതിനും നിങ്ങളെ ഈ പ്റയോഗം അനുവദിക്കുന്നു.

റോ ഡിവൈസ് മാപ്പിങ്

റോ ഡിവൈസുകളുടെ ഇന്‍ററ്‍ഫെയിസ് Red Hat Enterprise Linux-ല്‍ നിന്നും നീക്കിയിരിക്കുന്നു 5; റോ ഡിവൈസ് മാപ്പിങ് ഇപ്പോള്‍ udev നിയമങ്ങള്‍ വഴിയാണ് ക്റമികരിക്കുന്നത്.

raw ഡിവൈസ് മാപ്പിങ് ക്റമികരിക്കുന്നതിനായി, ആവശ്യമുളള എന്‍ട്രികള്‍ /etc/udev/rules.d/60-raw.rules-ലേക്ക് താഴെ പറഞ്ഞിരിക്കുന്നത് പോലെ ചേറ്‍ക്കുക:

  • ഡിവൈസ് പേരുകള്‍ക്ക്:

    ACTION=="add", KERNEL="<device name>", RUN+="raw /dev/raw/rawX %N"
    
  • മേജറ്‍ / മൈനറ്‍ നന്പറുകള്‍ക്ക്:

    ACTION=="add", ENV{MAJOR}="A", ENV{MINOR}="B", RUN+="raw /dev/raw/rawX %M %m"
    

നിങ്ങള്‍ക്ക് ബൈന്‍ഡ് ചെയ്യേണ്ട് ഡിവൈസിന്‍റെ പേര് <ഡിവൈസിന്‍റെ പേര്>-ല്‍ നല്‍കുക (ഉദാ, /dev/sda1). "A" , "B" എന്നിവ നിങ്ങള്‍ക്ക് ബൈന്‍ഡ് ചെയ്യേണ്ട ഡിവൈസിന്‍റെ മേജറ്‍ / ‌മൈനറ്‍ നന്പറുകള്‍ ആണ്, X - സിസ്റ്റം ഉപയോഗിക്കേണ്ട റോ ഡിവൈസ് നന്പറ്‍ ആണ്.

നിങ്ങള്‍ക്ക് മുന്പ് തന്നേ വലിയ ഒരു /etc/sysconfig/rawdevices ഫയല്‍ ഉണ്ട് എങ്കില്‍, ഈ സ്ക്രിപ്റ്റ് ഉപയോഗിച്ച് അത് വേറ്‍തിരിക്കുക:

#!/bin/sh

grep -v "^ *#" /etc/sysconfig/rawdevices | grep -v "^$" | while read dev major minor ; do
        if [ -z "$minor" ]; then
                echo "ACTION==\"add\", KERNEL==\"${major##/dev/}\", RUN+=\"/usr/bin/raw $dev %N\""
        else
                echo "ACTION==\"add\", ENV{MAJOR}==\"$major\", ENV{MINOR}==\"$minor\", RUN+=\"/usr/bin/raw $dev %M %m\""
        fi
done
QLogic പിന്തുണ

HBA (ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍)-യുടെ QLogic കുടുംബത്തില്‍പെട്ടവയ്ക്കുളള പിന്തുണ Red Hat Enterprise Linux 5-ല്‍ ലഭ്യമാണ്. നിലവില്‍, ഇവയ്ക്കുളള‌ iSCSI ഇന്‍ററ്‍ഫെയിസിന് മാത്റമേ പിന്തുണ ലഭ്യമുളളൂ (ഇതിനായി qla4xxx ഡ്റൈവറ്‍ ഉപയോഗിക്കുന്നു).

നിലവില്‍, Ethernet NIC ഈ ബോറ്‍ഡുകള്‍ Red Hat പിന്തുണയ്ക്കുന്നില്ല. കാരണം, ഇവയ്ക്ക് qla3xxx ഡ്റൈവറ്‍ ആവശ്യമാണ്. Red Hat Enterprise Linux 5-ന്‍റെ അടുത്ത ചെറിയ റിലീസില്‍ ഇതിനുളള പരിഹാരം ലഭ്യമാകുന്നു.

IBM System z ഇന്‍സ്ട്രക്ഷന്‍ സെറ്റ്

31-bit പ്റോഗ്റാമുകള്‍ക്കുളള IBM System z ഇന്‍സ്ട്രക്ഷന്‍ സെറ്റ് ഉപയോഗിക്കുന്നതിനായി, gcc option -march=z900 ഉപയോഗിക്കുന്നതാണ് ഉത്തമം. 64-bit പ്റോഗ്റാമുകള്‍ക്കായി, gcc ഡീഫോള്‍ട്ടായി IBM System z ഇന്‍സ്ട്രക്ഷന്‍ സെറ്റ് ഉപയോഗിക്കുന്നു.

Linux-നുളള iSeries ആക്സസ്സ്

Linux-നുളള iSeries പ്റവേശനം കൊണ്ട്,Linux-നുളള iSeries ODBC ഡ്റൈവറ്‍ മാറ്റിയിരിക്കുന്നു. താഴെ കാണിക്കുന്ന ലിങ്കില്‍ നിന്നും അത് ഡൌണ്‍ലോട് ചെയ്യുവാന്‍ സാധിക്കുന്നു:

http://www.ibm.com/eserver/iseries/access/linux/

Linux-നുളള iSeries പ്റവേശനം iSeries സറ്‍വറുകള്‍ക്ക് Linux-അടിസ്ഥാനത്തിലുളള പ്റവേശനം ലഭ്യമാക്കുന്നു, മാത്റമല്ല നിങ്ങള്‍ക്ക് താഴെ പറയുന്നവയും നടപ്പിലാക്കുന്നു:

  • ODBC ഡ്റൈവറ്‍ ഉപയോഗിച്ച് iSeries-നുളള DB2 UDB-ലേക്ക് (യൂണിവേഴ്സല്‍ ഡേറ്റാബേയിസ്) പ്റവേശിക്കുക

  • 5250 സെഷന്‍ iSeries സറ്‍വറിലേക്ക്, ഒരു Linux ക്ളൈന്‍റില്‍ നിന്നും സ്ഥാപിക്കുക.

  • EDRS (എക്സ്റ്റെന്‍റഡ് ഡൈനമിക് റിമോട്ട് SQL) ഡ്റൈവറ്‍ വഴി DB2 UDB-ലേക്ക് പ്റവേശിക്കുക

  • 32-bit (i386, PowerPC), 64-bit (x86-64, PowerPC) പ്ളാറ്റ്ഫോമുകള്‍ക്കുളള പിന്തുണ

IBM Power4 iSeries

Red Hat Enterprise Linux IBM Power4 iSeries ഇനി മുതല്‍ പിന്തുണയ്ക്കുന്നതല്ല.

ഡ്റൈവറ്‍ അപ്ഡേറ്റ് പ്റോഗ്റാം

Red Hat Enterprise Linux 5-ന്‍റെ ഡ്റൈവറ്‍ അപ്ഡേറ്റ് പ്റോഗ്റാം സംബന്ധിച്ചുളള വിവരങ്ങള്‍ ഈ ഭാഗത്ത് ‌ഉല്‍പ്പെടുത്തിയിരിക്കുന്നു.

കേറ്‍ണല്‍-മൊഡ്യൂള്‍ പാക്കേജുകള്‍

Red Hat Enterprise Linux 5-ല്‍ ഒരു പ്രത്യേക കേര്‍ണല്‍ റിലീസ് നംബറിന് പകരം നിലവിലുളള കേര്‍ണല്‍ ABI വേര്‍ഷനുകളോട് ബന്ധമുളള പുതുക്കിയ കേര്‍ണല്‍ ഘടകത്തിന്‍റെ പാക്കേജുകള്‍ തയ്യാറാക്കുന്നതിന് സാധ്യമാണ്. അതിനാല്‍, ഒരൊറ്റ റിലീസിന് പകരം, Red Hat Enterprise Linux 5-ന്‍റെ അനവധി കേര്‍ണലുകളില്‍, കേര്‍ണല്‍ ഘടകങ്ങള്‍ തയ്യാറാക്കുവാന്‍ സാധ്യമാണ്. പാക്കേജിങ് പ്രക്രിയകള്‍ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങളും, മറ്റ് അനവധി ഉദാഹരണങ്ങളും http://www.kerneldrivers.org/-ലുളള പ്രൊജക്ടിന്‍റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

താഴെ പറയുന്ന പ്റശ്നങ്ങളും സിസ്റ്റമില്‍ കണ്ടിരിക്കുന്നു:

  • kmod പാക്കേജുകളായി വിതരണം ചെയ്യുന്ന ബൂട്ട്പാഥ് ഡ്റൈവറുകള്‍ക്ക് പിന്തുണ നല്‍കുന്നതല്ല.

  • നിലവിലുളള കേറ്‍ണല്‍ ഡ്റൈവറുകള്‍ മാറ്റി എഴുതുന്നത് പിന്തുണയ്ക്കുന്നില്ല.

ഈ പരിമിതികള്‍ ഭാവിയിലുളള Red Hat Enterprise Linux 5 അപ്ഡേറ്റില്‍ ലഭ്യമാക്കുന്നു.

കേറ്‍ണല്‍ മൊഡ്യൂള്‍ ലോഡിങ്

Red Hat Enterprise Linux 5-ല്‍ ഘടകം ലഭ്യമാക്കുന്ന രീതി Red Hat Enterprise Linux-ന്‍റെ മറ്റ് റിലീസുകളില്‍ നിന്നും വ്യത്യസ്ഥമാണ്. Red Hat Enterprise Linux 4 പോലെ Red Hat Enterprise Linux 5 കേറ്‍ണല്‍ പാക്കേജിനൊപ്പം പുറത്തിറക്കിയ ഘടകങ്ങളും ഒപ്പുളളവയാണ്. എന്നിരുന്നാലും, Red Hat Enterprise Linux 5 കേറ്‍ണലുകളില്‍, മറ്റൊരു കേറ്‍ണലില്‍ നിന്നും ഒപ്പിട്ട ഘടകം ലഭ്യമാകുന്നത് ഇനി സാധ്യമല്ല.

ഇതിനറ്‍ത്ഥം, ആദ്യത്തെ Red Hat Enterprise Linux 5-ന്‍റെ വിതരണത്തോടൊപ്പം പുറത്തിറക്കിയ ഘടകങ്ങള്‍ ഭാവിയില്‍ പുതുക്കിയ കേറ്‍ണലുകള്‍ക്കൊപ്പം ലഭ്യമാക്കുവാന്‍ സാധ്യമല്ല. പിന്തുണ ലഭ്യമല്ലാത്ത ഘടകങ്ങള്‍ സിസ്റ്റമില്‍ യൂസറുകള്‍ ലോഡ് ചെയ്യാതിരിക്കുന്നതിനായി ഇത് സഹായിക്കുന്നു. വിതരണത്തിനായി ഒപ്പിടുകയും ഉള്‍പ്പെടുത്തുകയും ചെയ്ത ഘടകങ്ങള്‍ മാത്റമേ Red Hat പിന്തുണയ്ക്കുകയുള്ളൂ.

നിങ്ങള്‍ക്ക് ഒരു പഴയ ഘടകം ലഭ്യമാക്കണമെങ്കില്‍, ഒപ്പില്ലാതെ വീണ്ടും ബിള്‍ഡ് ചെയ്യുവാന്‍ ശ്റമിക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍, താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ച് ബൈനറി ഫയലില്‍ നിന്നും ഒപ്പ് മാറ്റുകയും ചെയ്യാം:

objcopy -R .module_sig <module name>-mod.ko <module name>-nosig.ko

അണ്‍സൈന്‍ഡ് ആയ ഘടകങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്റമിക്കുന്നതിന് മുന്പ് Red Hat ഗ്ളോബല്‍ സപ്പോറ്‍ട്ട് റിപ്രസന്‍റേറ്റീവുമായി ബന്ധപ്പെടുന്നതാണ് ഉചിതം.

ഇന്‍റര്‍നാഷണലൈസേഷന്‍

Red Hat Enterprise Linux 5-ന്‍റെ കീഴിലുളള ഭാഷയുടെ പിന്തുണ സംബന്ധിച്ചുളള വിവരങ്ങള്‍ ഈ ഭാഗത്ത് ഉല്‍പ്പെടുത്തിയിരിക്കുന്നു.

ഇന്‍പുട്ട് രീതികള്‍

IIIMF-ന് പകരം ഈ റിലീസില്‍ SCIM (സ്മാര്‍ട്ട് കോമണ്‍ ഇന്‍പുട്ട് മെഥേഡ് ) ആണ് ഏഷ്യനും മറ്റ് ഭാഷകള്‍ക്കുമായുളള ഇന്‍പുട്ട് രീതി. SCIM-നുളള ഡീഫോള്‍ട്ടായ GTK ഇന്‍പുട്ട് മെഥേഡിനുളള ഘടകംscim-bridge ലഭ്യമാക്കുന്നു; Qt-യില്‍ അത് scim-qtimm-ല്‍ നിന്നും ലഭ്യമാകുന്നു.

പല ഭാഷകള്‍ക്കായുളള ഡീഫോള്‍ട്ടായ ട്രിഗ്ഗര്‍ ഹോട്ട് കീകളാണ് താഴെ കൊടുത്തിരിക്കുന്നത്:

  • എല്ലാ ഭാഷകള്‍ക്കും : Ctrl-Space

  • ജാപ്പനീസ്: Zenkaku-Hankaku അല്ലെങ്കില്‍ Alt-`

  • കൊറിയന്‍: Shift-Space

SCIM ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് എല്ലാ യൂസറുകള്‍ക്കും ഡീഫോള്‍ട്ടായി പ്രവര്‍ത്തിക്കുന്നു.

SCIM എഞ്ചിന്‍ പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയോ നീക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, SCIM ഭാഷകളുടെ മെനുവില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കംപ്യൂട്ടറിന് ലഭ്യമാകുന്നതിനായി ഒരു പുതിയ ഡസ്ക്ടോപ്പ് സെഷന്‍ ആരംഭിക്കേണ്ടത് ആവശ്യമാണ്.

ഭാഷയുടെ ഇന്‍സ്റ്റലേഷന്‍

ചില ഏഷ്യന്‍ ഭാഷകള്‍ക്ക് ആവശ്യമുളള പിന്തുണ ലഭ്യമാകുന്നതിനായി നിങ്ങള്‍ ചില പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടാതായുണ്ട്. അങ്ങനെയുളള ചില ഭാഷകളും അവയുടെ പിന്തുണയ്ക്ക് ആവശ്യമുളള പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുളള കമാന്‍ഡും താഴെ നല്‍കിയിരിക്കുന്നു. ഇവ റൂട്ട് ആയി നിന്ന് വേണം ചെയ്യുവാന്‍:

  • ആസാമീസ് — yum install fonts-bengali m17n-db-assamese scim-m17n

  • ബംഗാളി — yum install fonts-bengali m17n-db-bengali scim-m17n

  • ചൈനീസ് — yum install fonts-chinese scim-chewing scim-pinyin scim-tables-chinese

  • ഗുജറാത്തി — yum install fonts-gujarati m17n-db-gujarati scim-m17n

  • ഹിന്ദി — yum install fonts-hindi m17n-db-hindi scim-m17n

  • ജാപ്പനീസ് — yum install fonts-japanese scim-anthy

  • കന്നഡാ — yum install fonts-kannada m17n-db-kannada scim-m17n

  • കൊറിയന്‍ — yum install fonts-korean scim-hangul

  • മലയാളം — yum install fonts-malayalam m17n-db-malayalam scim-m17n

  • മറാത്തി — yum install fonts-hindi m17n-db-marathi scim-m17n

  • ഒറിയാ — yum install fonts-oriya m17n-db-oriya scim-m17n

  • പഞ്ചാബി — yum install fonts-punjabi m17n-db-punjabi scim-m17n

  • സിന്‍ഹാലാ — yum install fonts-sinhala m17n-db-sinhala scim-m17n

  • തമിഴ് — yum install fonts-tamil m17n-db-tamil scim-m17n

  • തെലുങ്കു — yum install fonts-telugu m17n-db-telugu scim-m17n

ഭാഷകള്‍ക്ക് കൂടുതലായി ആവശ്യമുളള പിന്തുണ സജ്ജമാക്കുന്നതിനായി നിങ്ങള്‍ക്ക് scim-bridge-gtk , scim-qtimm എന്നിവ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. libstdc++-ന്‍റെ പഴയ വേറ്‍ഷനുകളുമായി ബന്ധമുളള തേറ്‍ഡ്-പാറ്‍ട്ടി പ്റയോഗങ്ങള്‍ തമ്മില്‍ ഉണ്ടാകുവാന്‍ സാധ്യതയുളള ബൈനറി തറ്‍ക്കങ്ങള്‍ scim-bridge-gtk പാക്കേജ് തടയുന്നു.

താഴെ പറയുന്ന പ്റയോഗങ്ങളില്‍ ഭാഷകള്‍ക്ക് ആവശ്യമുളള കൂടുതല്‍ പിന്തുണ ലഭ്യമാണ് എന്ന് പ്റത്യേകം ശ്റദ്ധിക്കുക: OpenOffice (openoffice.org-langpack-<ഭാഷയുടെ കോഡ്>_<locale>), KDE (kde-i18n-<ഭാഷ>). yum ഉപയോഗിച്ചും നിങ്ങള്‍ക്ക് ഈ പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സാധിക്കുന്നു.

im-chooser

നിങ്ങളുടെ ഡസ്ക്ടോപ്പില്‍ ഇന്‍പുട്ട് രീതികള്‍ സജ്ജമാക്കുന്നതിനും നിഷ്ക്രിയമാക്കുന്നതിനും നിങ്ങളെ അനുവദിക്കുന്ന ഒരു പുതിയ യൂസര്‍ കോണ്‍ഫിഗറേഷന്‍ പ്രയോഗമായ im-chooser ചേര്‍ത്തിരിക്കുന്നു. അതിനാല്‍, SCIM ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട് പക്ഷേ നിങ്ങള്‍ക്ക് അത് ഡസ്ക്ടോപ്പില്‍ ഉപയോഗിക്കേണ്ട എന്നുണ്ടെങ്കില്‍ im-chooser ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് നിഷ്ക്രിയമാക്കുവാന്‍ സാധ്യമാകുന്നു.

xinputrc

~/.xinput.d/-ല്‍ അല്ലെങ്കില്‍ /etc/xinit/xinput.d/ -ല്‍ ഉളള കോണ്‍ഫിഗ് ഫയലുകള്‍ തിരയുന്നതിന് പകരം, X സ്റ്റാര്‍ട്ടപ്പില്‍, ഇപ്പോള്‍ xinput.sh, ~/.xinputrc-നെ അല്ലെങ്കില്‍ /etc/X11/xinit/xinputrc-നെ സോഴ്സ് ചെയ്യുന്നു.

Firefox-ല്‍ Pango-യ്ക്കുളള പിന്തുണ

ഇന്ത്യനും ചില CJK ലിപികള്‍ക്കും ആവശ്യമുളള പിന്തുണ ഉല്‍പ്പെടുത്തിയാണ് Red Hat Enterprise Linux 5-ല്‍ ഉളള Firefox Pango ഉണ്ടാക്കിയിരിക്കുന്നത്.

Pango പ്രവര്‍ത്തന രഹിതമാക്കണമെങ്കില്‍, Firefox ഉപയോഗിക്കുന്നതിന് മുന്പ്, നിങ്ങളുടെ എന്‍വിറോണ്‍മെന്‍റില്‍ MOZ_DISABLE_PANGO=1 സെറ്റ് ചെയ്യുക.

ലിപികള്‍

ബോള്‍ഡ് ഫെയ്സ് ഇല്ലാത്ത ലിപകളുടെ സിന്‍ഥന്‍റിക്ക് എംബോള്‍ഡനിംങിനുളള (synthetic emboldening) പിന്തുണ ഇപ്പോള്‍ ലഭ്യമാണ്.

ചൈനീസിനുളള പുതിയ ലിപി ചേര്‍ത്തിരിക്കുന്നു: AR PL ShanHeiSun Uni (uming. ttf)-ഉം AR PL ZenKai Uni (ukai.ttf)-ഉം.എംബഡഡ് ബിറ്റ്മാപ്പുളള AR PL ShanHeiSun Uni ആണ് ഡീഫോള്‍ട്ട് ലിപി. ഔട്ട് ലൈന്‍ ഗ്ളിഫുകള്‍ വേണമെങ്കില്‍, നിങ്ങളുടെ ~/.font.conf file-ല്‍ ഇനി താഴെ പറയുന്നത് ചേര്‍ക്കുക:

<fontconfig>
  <match target="font">
    <test name="family" compare="eq">
      <string>AR PL ShanHeiSun Uni</string>
    </test>
    <edit name="embeddedbitmap" mode="assign">
      <bool>false</bool>
    </edit>
  </match>
</fontconfig>                                
                        
gtk2 IM സബ് മെനു

Gtk2 കോണ്‍ട്ടകസ്റ്റ് മെനു IM സബ്മെനു ഡീഫോള്‍ട്ടായി ഇനി കാണുവാന്‍ സാധ്യമല്ല. നിങ്ങള്‍ക്ക് അത് കമാന്‍ഡ് ലൈനില്‍ പ്രവര്‍ത്തന സജ്ജമാക്കണമെങ്കില്‍ ഈ കമാന്‍ഡ് ഉപയോഗിക്കേണ്ടതാണ്:

gconftool-2 --type bool --set '/desktop/gnome/interface/show_input_method_menu' true

CJK-ല്‍ ടെക്സ്റ്റ് ഇന്‍സ്റ്റലേഷനുളള പിന്തുണ

CJK (ചൈനീസ്, ജാപ്പനീസ്, കൊറിയന്‍) ചിട്ടപ്പെടുത്തലിനുളള പിന്തുണ Anaconda ടെക്സ്റ്റ് ഇന്‍സ്റ്റലേഷനില്‍ നിന്നും നീക്കിയിരിക്കുന്നു. GUI ഇന്‍സ്റ്റലേഷന്‍, VNC, kickstart എന്നീ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍, ടെക്സ്റ്റ് ഇന്‍സ്റ്റലേഷന്‍ ഇനി ലഭ്യമല്ല.

gtk+ deprecation

Red Hat Enterprise Linux-ല്‍ നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്ന പാക്കേജുകള്‍:

  • gtk+

  • gdk-pixbuf

  • glib

ഇന്‍റര്‍നാഷനലൈസേഷന്‍, ലിപി കൈകാര്യം ചെയ്യല്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന gtk2 സ്റ്റാക്കിന് വേണ്ടി ഈ പാക്കേജുകള്‍ മാറ്റുന്നു.

കണ്‍സോളില്‍ CJK ഇന്‍പുട്ട്

നിങ്ങള്‍ക്ക് ചൈനീസ്, ജാപ്പനീസ്, അല്ലെങ്കില്‍ കൊറിയന്‍ ടെക്സ്റ്റ് കണ്‍സോളില്‍ കാണണമെങ്കില്‍, നിങ്ങള്‍ ഒരു ഫ്റെയിം ബഫറ്‍ സജ്ജമാക്കേണ്ടതുണ്ട്; അതിന് ശേഷം bogl-bterm ഇന്‍സ്റ്റോള്‍ ചെയ്ത് ഫ്റെയിം ബഫറില്‍ bterm പ്റവറ്‍ത്തിപ്പിക്കുക.

കേറ്‍ണല്‍ സംബന്ധിച്ച കുറിപ്പുകള്‍

2.6.9-ഉം 2.6.18-ഉം തമ്മിലുളള വ്യത്യാസം ആണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. Red Hat Enterprise Linux 4, 2.6.9-ല്‍ അധിഷ്ടിതമാണ്. എന്നാല്‍ July 12,2006 മുതല്‍ Red Hat Enterprise Linux 5 ഉല്‍പ്പെടുത്തിക്കൊണ്ട് 2.6.18 നിലവില്‍ വന്നു. കൂടുതല്‍ സവിഷേതകള്‍ക്കായുളള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളും സവിശേഷതകളും എല്ലാം തന്നെ, 2.6.18-ന്‍റെ അവസാന പാഠത്തിലോ അല്ലെങ്കില്‍ 2.6.19-ലോ മാത്രമേ ലഭ്യമാവുകയുള്ളൂ. മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നില്ല.അതുകൊണ്ട്, ഈ ലിസ്റ്റ്, ഇപ്പോള്‍ Linus ട്രീയില്‍ എന്തൊക്കെ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു എന്നുളള ഒരു എത്തിനോട്ടത്തിനായി മാത്രമാണ്. എന്തൊക്കെയാണ് അണിയറയില്‍ വരുത്തിക്കോണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്നൊന്നും വിശദമായി ഈ ലിസ്റ്റില്‍ ഉല്‍പ്പെടുത്തിയിട്ടില്ല. അത്കൊണ്ട് തന്നെ ഈ ലിസ്റ്റ് ഫൈനല്‍ അല്ല. ഈ ലിസ്റ്റ് ഘടനയുടെ അടിത്തറയില്‍ എന്തൊക്കെയാണ് പ്രധാനമായി ചേര്‍ത്തിട്ടുളളത് എന്നുളളതിന്‍റെ ബാഹ്യമായ ഒരു സൂചന മാത്രമേ നല്‍കുന്നുള്ളൂ. എന്തൊക്കെ നടന്നുകൊണ്ടിരിക്കുന്നു എന്ന് കാണിക്കുന്നില്ല. ഇതൊരു വിശദമായ ഫൈനല്‍ ലിസ്റ്റ് അല്ലായെങ്കിലും Red Hat Enterprise Linux 5-ല്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കണമെന്നുളള സാമാന്യം നല്ലതായ ഒരു ആശയം കിട്ടുന്നതിനായി ഉപയോഗപ്പെടും. താഴെ തട്ടിലുളള ഹാറ്‍ഡ്‌വെയറ്‍ സഹായ സംവിധാനത്തിലും, നിയന്ത്രണ സംവിധാനത്തിലും വരുത്തിയിട്ടുളള മെച്ചപ്പെടുത്തലുകള്‍ ഒന്നും ഈ ലിസ്റ്റില്‍ പ്രതിപാദിച്ചിട്ടില്ല.

അടുത്ത ലെവല്‍-ഓഫ്-ഡീറ്റെയില്‍ വ്യൂവിന് ഇത് ഒരു നല്ല സോഴ്സ് ആണ്:

http://kernelnewbies.org/LinuxChanges

പെര്‍ഫോമന്‍സ് / സ്കേലബിളിറ്റി
  • Big Kernel Lock preemption (2.6.10)

  • Voluntary preemption patches (2.6.13) (Red Hat Enterprise Linux 4-ല്‍ സബ്സെറ്റ്)

  • റീസല്‍-ടൈം ആപ്ളിക്കേഷനുകള്‍ക്ക് (2.6.18) ഉപയോഗപ്രതമായ futexes-ന് ഉളള ലൈറ്റ് വെയിറ്റ് യൂസര്‍ സ്പെയ്സ് priority inheritance (PI) പിന്തുണ

  • New 'mutex' locking primitive (2.6.16)

  • High resolution timers (2.6.16)

    • kernel/timer.c-ല്‍ ലഭ്യമാക്കിയിരിക്കുന്നു ലോ-റിസൊല്യൂഷന്‍ ടൈം ഔട്ട് APIയ്ക് വിരുദ്ധമായി, സിസ്റ്റം കോണ്‍ഫിഗറേഷനും കഴിവുകളും അനുസരിച്ച് കൂടുതല്‍ റിസൊല്യൂഷനും വ്യക്തതയും hrtimers ലഭ്യമാക്കുന്നു. itimers,POSIX timers, nanosleep,in-kernel timing എന്നിവയ്ക്കായി ഈ ടൈമറുകള്‍ നിലവില്‍ ഉപയോഗിക്കുന്നു.

  • മൊഡ്യുലാര്‍, ഓണ്‍-ദി-ഫ്ളൈ സ്വിച്ചബിള്‍ I/O ഷെഡ്യൂളറുകള്‍ (2.6.10)

    • Red Hat Enterprise Linux 4-ല്‍ ഉളള ബൂട്ട് ഉപാധി വഴി മാത്രമാണ് ഇത് ഉപയോഗിക്കുവാന്‍ സാധ്യമാകുന്നത് (മാത്രമല്ല, per-queue-ന് പകരം സിസ്റ്റം-വൈഡാണ്).

  • 4-ലവല്‍ പേജ് ടേബിളിലേക്ക് വേര്‍തിക്കല്‍ (2.6.11)

    • 512G-ല്‍ നിന്നും 128TB-ലേക്ക് മെമ്മറി വര്‍ദ്ധിപ്പിക്കുന്നതിന് x86-64-നെ അനുവദിക്കുന്നു

  • New Pipe implementation (2.6.11)

    • പൈപ്പ് ബാന്‍ഡ് വിഡ്ഥില്‍ പ്റവറ്‍ത്തനത്തിന് 30-90% പുരോഗമനം

    • സര്‍ക്കുലാര്‍ ബഫര്‍ റൈറ്ററുകളെ ബ്ളോക്ക് ചെയ്യുന്നതിനേക്കാള്‍ ബഫറിങിന് അനുവദിക്കുന്നു

  • "Big Kernel Semaphore": Big Kernel Lock-നെ ഒരു semaphore ആയി വേര്‍തിരിക്കുന്നു

    • ലോങ് ലോക്ക് ഹോള്‍ഡ് ടൈമുകള്‍ ബ്രെയ്ക്ക് ചെയ്തും വോളന്‍ററി പ്രിഎംപ്ഷന്‍ (preemption) ചേര്‍ത്തും ലേറ്റന്‍സി കുറയ്ക്കുന്നു

  • X86 "SMP alternatives"

    • റണ്‍ടൈമില്‍ ലഭ്യമായ പ്ളാറ്റ്ഫോമില്‍ ഒരു സിംഗിള്‍ കേര്‍ണല്‍ ഇമേജിനെ ഒപ്റ്റിമൈസ് ചെയ്യുന്നു

    • കാണുക: http://lwn.net/Articles/164121/

  • libhugetlbfs

    • സോഴ്സ് കോഡില്‍ മാറ്റം വരുത്താതെ Linux-ല്‍ ഹ്യൂജ് പേജ് പിന്തുണ ഉപയോഗിക്കുന്നതിനായി പ്റയോഗങ്ങളെ അനുവദിക്കുന്നു

  • കേറ്‍ണല്‍-ഹെഡറ്‍ പാക്കേജുകള്‍

    • glibc-kernheaders പാക്കേജ് മാറ്റുന്നു

    • 2.6.18 കേര്‍ണലിന്‍റെ പുതിയ headers_install സവിശേഷതയ്ക്കൊപ്പം കൂടുതല്‍ ആവശ്യങ്ങള്‍ ലഭ്യമാക്കുന്നു

    • ശ്രദ്ധേയമായ കേര്‍ണല്‍ ഹെഡര്‍-സംബന്ധമായ മാറ്റങ്ങള്‍:

      • ഉപയോഗമില്ലാത്തതിനാല്‍ <linux/compiler.h> എന്ന ഹെഡര്‍ ഫയല്‍ നീക്കം ചെയ്തിരിക്കുന്നു

      • _syscallX() macros നീക്കം ചെയ്തിരിക്കുന്നു; പകരം, user-space എന്നത്, C ലൈബ്രറിയില്‍ നിന്നുളള syscall() ആയിരിക്കണം

      • <asm/atomic.h> , <asm/bitops.h> എന്നീ ഹെഡര്‍ ഫയലുകള്‍ നീക്കം ചെയ്തിരിക്കുന്നു; യൂസര്‍-സ്പെയിസ് പ്രോഗ്രാമുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ സ്വന്തം ആറ്റോമിക്ക് ബിള്‍ട്ട്-ഇന്‍ ഫംഗ്ഷനുകള്‍ C കംപൈലര്‍ ലഭ്യമാക്കുന്നു.

      • #ifdef __KERNEL__ ഉപയോഗിച്ച് സംരക്ഷിച്ചിരുന്ന ഉളളടക്കം ഇപ്പോള്‍ unifdef പ്രയോഗം ഉപയോഗിച്ച് നീക്കം ചെയ്തിരിക്കുന്നു; യൂസര്‍ സ്പെയിസിന് കാണുവാന്‍ സാധിക്കാത്ത ഭാഗങ്ങള്‍ കാണുന്നതിനായി __KERNEL__ വ്യക്തമാക്കുന്നത് ഇനി പ്രാവര്‍ത്തികമല്ല

      • പേജുകളുടെ വലിപ്പത്തിലുളള മാറ്റങ്ങള്‍ കാരണം ചില ആര്‍ക്കിറ്റക്ചറുകളില്‍ നിന്നും PAGE_SIZE മാക്രോ നീക്കിയിരിക്കുന്നു; sysconf (_SC_PAGE_SIZE) അല്ലെങ്കില്‍ getpagesize() എന്ന കമാന്‍ഡുകള്‍ മാത്രമേ യൂസര്‍ സ്പെയിസ് ഉപയോഗിക്കുവാന്‍ പാടുളളൂ

    • യൂസര്‍-സ്പെയിസിന്‍റെ അനുയോജ്യമായ ഉപയോഗത്തിനായി അനവധി ഹെഡര്‍ ഫയലുകളും ഹെഡറിന്‍റെ ഉളളടക്കവും നീക്കം ചെയ്തിരിക്കുന്നു

ജനറിക്ക് ഫീച്ചര്‍ അഡീഷണലുകള്‍

  • kexec-ഉം kdump-ഉം (2.6.13)

    • diskdump , netdump എന്നിവkexec , kdumpഉപയോഗിച്ച് മാറ്റിയിരിക്കുന്നു. ഇത് ബൂട്ട് വേഗത കൂട്ടുന്നതിനും ശരിയായ കേര്‍ണല്‍ vmcore-കള്‍ ഉണ്ടാക്കുന്നതിനായും സഹായിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ഫിഗറേഷനുളള നിര്‍ദ്ദേശങ്ങള്‍ക്കായും usr/share/doc/kexec-tools-<version>/kexec-kdump-howto.txt കാണുക. (<version> എന്നതിന് പകരം ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള kexec-tools പാക്കേജിന്‍റെ ശരിയായ വേര്‍ഷന്‍ നല്‍കുക)

    • നിലവില്‍ വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണലുകള്‍ക്ക് kdump ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല.

  • inotify (2.6.13)

    • താഴെ പറയുന്ന syscalls വഴിയാണ് ഇതിനുളള യൂസര്‍ ഇന്‍റര്‍ഫെയിസ്: sys_inotify_init, sys_inotify_add_watch, sys_inotify_rm_watch.

  • Process Events Connector (2.6.15)

    • യൂസറ്‍ സ്പെയിസിലേക്കുളളക്കുളള പ്രക്രിയകള്‍ക്കെല്ലാം ആവശ്യമായ fork, exec, id change ഇവന്‍റുകള്‍events എന്നിവയെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു.

    • അക്കൌണ്ടിങ് / ഓഡിറ്റിങ് (ഉദാ, ELSA),സിസ്റ്റം ആക്റ്റിവിറ്റി മോണിറ്ററിങ് (ഉദാ, top), സെക്ക്യൂരിറ്റി, റിസോഴ്സ് മാനേജ്മന്‍റ് (ഉദാ, CKRM) എന്നീ പ്റയോഗങ്ങളില്‍ ഈ ഇവന്‍റുകള്‍ ഉപയോഗിക്കുന്നു. per-user-namespace "files as directories",വേര്‍ഷന്‍ഡ് ഫയല്‍ സിസ്റ്റമുകള്‍ പോലുളള വിശേഷതകള്‍ക്ക് ബിള്‍ഡിങ് ബ്ളോക്കുകള്‍ Semantics നല്‍കുന്നു.

  • ജനറിക്ക് RTC (റീയല്‍ ‍ടൈം ക്ളോക്ക്) സബ് സിസ്റ്റം (2.6.17)

  • splice (2.6.17)

    • പ്റയോഗങ്ങളില്‍ ഡേറ്റാ നീക്കം ചെയ്യുന്പോള്‍ അവയുടെ പകര്‍പ്പുകള്‍ ഉണ്ടാകുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ IO സംവിധാനം

    • കാണുക: http://lwn.net/Articles/178199/

ഫയല്‍ സിസ്റ്റം / LVM

  • EXT3

    • ext3-ലുളള വലിയ inode-കളിലുളള എക്സ്റ്റന്‍റഡ് ആട്ട്രിബ്യൂട്ടുകളുടെ പിന്തുണ: ചില കേസുകളില്‍ സ്ഥലം ലാഭിക്കുകയും പ്റവറ്‍ത്തനം പുരോഗമിപ്പിക്കുകയും ചെയ്യുന്നു (2.6.11)

  • ഡിവൈസ് മാപ്പര്‍ മള്‍ട്ടീപാഥ് സപ്പോര്‍ട്ട്

  • NFSv3, NFSv4 എന്നിവയ്ക്കുളള ACL പിന്തുണ (2.6.13)

  • NFS: വയറില്‍ വലിയ റീഡുകളേയും റൈറ്റുകളേയും പിന്തുണ ചെയ്യുന്നു (2.6.16)

    • 1MB വലിപ്പം വരെയുളള ട്രാന്‍സ്ഫറുകള്‍ ഇപ്പോള്‍ Linux NFS ക്ളൈന്‍റ് പിന്തുണയ്ക്കുന്നു.

  • VFS മാറ്റങ്ങള്‍

    • "ഷെയര്‍ഡ് സബ്ട്രീ" പാച്ചുകളും ചേര്‍ത്തിരിക്കുന്നു. (2.6.15)

    • കാണുക: http://lwn.net/Articles/159077/

  • Big CIFS അപ്ഡേറ്റ് (2.6.15)

    • അനവധി പുരോഗതികളും Kerberos, CIFS ACL എന്നിവയ്ക്കുളള പിന്തുണയും ഉല്‍പ്പെടുന്നു

  • autofs4: യൂസര്‍-സ്പെയ്സ് autofs-ന് നേരിട്ട് മൌണ്ട് സപ്പോര്‍ട്ട് നല്‍കുന്നതിന് അപ്ഡേറ്റ് ചെയ്തിരിക്കുന്നു (2.6.18)

  • cachefs core enablers (2.6.18)

സെക്ക്യൂരിറ്റി

  • SELinux-നുളള മള്‍ട്ടീലവല്‍ സെക്ക്യൂരിറ്റി ഇംപ്ളിമെന്‍റേഷന്‍ (2.6.12)

  • സബ്സിസ്റ്റം ഓഡിറ്റ് ചെയ്യുക

    • പ്രൊസസ്സ്-കോണ്‍ട്ടക്സ്റ്റ് ബെയ്സിഡ് ഫില്‍റ്ററിങിനുളള പിന്തുണ (2.6.17)

    • കൂടുതല്‍ filter rule comparators (2.6.17)

  • TCP/UDP getpeersec: ഒരു പ്രത്യേകTCP അല്ലെങ്കില്‍ UDP സോക്കറ്റ് ഉപയോഗിക്കുന്ന IPSec സെക്യൂരിറ്റി അസോസിയേഷന്‍റെ സെക്യൂരിറ്റി കോണ്‍ട്ടക്സ്റ്റ് കിട്ടുന്നതിനായുളള സെക്ക്യൂരിറ്റി-അവേര്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു. ലെഗസി unix സിസ്റ്റമിനൊപ്പം പ്റവറ്‍ത്തനം അല്ലെങ്കില്‍, MLS-ലെവല്‍ വിവരങ്ങള്‍ മാത്റം ആവശ്യമുള്ളു എങ്കില്‍, IPSec-ന് പകരം NetLabel ഉപയോഗിക്കുവാന്‍ സാധ്യമാണ്.

നെറ്റ്‌വറ്‍ക്കിങ്

  • അനവധി TCP കണ്‍ജഷന്‍ ഘടകങ്ങള്‍ ചേര്‍ത്തിരിക്കുന്നു (2.6.13)

  • IPV6: അനവധി പുതിയ sockopt / Advanced API-ലുളള അന്‍സിലറി ഡോറ്റാ പിന്തുണയ്ക്കുന്നു(2.6.14)

  • IPv4/IPv6: UFO (UDP Fragmentation Offload) Scatter-gather അപ്പ്രോച്ച് (2.6.15)

    • UFO എന്നത് Linux kernel നെറ്റ്‌വറ്‍ക്ക് സ്റ്റാക്ക് വലിയ UDP ഡേറ്റാഗ്രാമിന്‍റെ IP ഫ്രാഗ്മന്‍റേഷന്‍ ഫംഗ്ക്ഷണാലിറ്റി ഹാറ്‍ഡ്‌വെയറിലേക്ക് ഓഫ്ലോഡ് ചെയ്യുന്ന ഒരു വിശേഷതയാണ്. വലിയ UDP ഡേറ്റാഗ്രാമിനെ MTU വലിപ്പത്തിലുളള പാക്കേജുകളായി ചെറുതാക്കുന്നതിനുളള സ്റ്റാക്കിന്‍റെ ബുദ്ധിമുട്ട് കുറയ്ക്കുന്നു.

  • nf_conntrack സബ് സിസ്റ്റം ചേറ്‍ത്തിരിക്കുന്നു (2.6.15)

    • Net filter-ല്‍ ഇപ്പോഴുളള കണക്ഷന്‍ ട്രാക്കിങ് സബ്സിസ്റ്റത്തിന് (കണക്ഷന്‍റെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്ന സഹസംവിധാനം) ipv4 മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയൂ. എന്നാല്‍ ipv6-ന് യോജിക്കുന്ന കണക്ഷന്‍ ട്രാക്കിങ് സബ്സിസ്റ്റം ഉണ്ടാക്കുവാന്‍ രണ്ടു സാധ്യതകള്‍ മാത്രമാണുളളത്. ഒന്ന്, എല്ലാ ipv4 കണക്ഷന്‍ ട്രാക്കിങ് കോഡുകളും ipv6-ലേക്ക് പകര്‍ത്തുക ( ഇപ്പോള്‍ പാച്ചുകളില്‍ കൂടി സംഭവിക്കുന്നത് ഇതാണ്) അല്ലെങ്കില്‍ ipv4-ഉം ipv6-ഉം ഒരേപോലെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിധത്തില്‍ തികച്ചും പുതിയതും തനതായതുമായ ഒരു കണക്ഷന്‍ ട്രാക്കിങ് സബ്സിസ്റ്റം (TCP, UDP, എന്നിവ) രൂപകല്‍പന ചെയ്യുക. കണക്ഷന്‍ ട്രാക്കിങ് സഹായത്തിനുളള പ്രോഗ്രാം ഘടകം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഏത് 3 ലേയര്‍ പ്റോട്ടോക്കോളുമായി പ്രവര്‍ത്തിക്കുവാനുളള കഴിവ് nf_conntrack-ന് ഉണ്ട്.

  • IPV6

    • RFC 3484 കംപ്ളായന്‍റ് സോഴ്സ് അഡ്രസ്സ് സിലക്ഷന്‍ (2.6.15)

    • റൌട്ടര്‍ പ്രിഫറന്‍സിനുളള പിന്തുണ ചേര്‍ത്തിരിക്കുന്നു (RFC4191) (2.6.17)

    • Router Reachability Probing ചേര്‍ത്തിരിക്കുന്നു (RFC4191) (2.6.17)

    • മള്‍ട്ടിപ്പിള്‍ റൌട്ടിങ് ടേബിളുകള്‍, പോളിസി റൌട്ടിങിനുളള പിന്തുണ ചേറ്‍ത്തിരിക്കുന്നു

  • വയറ്‍ലെസ്സ് അപ്ഡേറ്റുകള്‍

    • hardware crypto-യ്ക്കും fragmentation offload-നും ഉളള പിന്തുണ

    • QoS (WME) പിന്തുണ, "വയറ്‍ലെസ്സ് സ്പൈ സപ്പോറ്‍ട്ട്"

    • മിക്സ്ഡ് PTK/GTK

    • CCMP/TKIP, WE-19 HostAP പിന്തുണ

    • BCM43xx വയറ്‍ലെസ്സ് ഡ്റൈവറ്‍

    • ZD1211 വയറ്‍ലെസ്സ് ഡ്റൈവറ്‍

    • WE-20, വയറ്‍ ലെസ്സ് എക്സ്റ്റന്‍ഷനുകളുടെ വേറ്‍ഷന്‍ 20 (2.6.17)

    • ഹാറ്‍ഡ്‌വെയറ്‍-ഇന്‍ഡിപെന്‍ഡന്‍റ് സോഫ്റ്റ്‌വെയറ്‍ MAC ലെയറ്‍, "Soft MAC" ചേറ്‍‌ത്തിരിക്കുന്നു (2.6.17)

    • LEAP ഒഥന്‍റിക്കേഷന്‍ ടൈപ്പ് ചേറ്‍‌ത്തിരിക്കുന്നു

  • generic segmentation offload ചേര്‍ത്തിരിക്കുന്നു (GSO) (2.6.18)

    • ethtool വഴിയാണ് ഇത് സജ്ജമാക്കേണ്ടതെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ ഗുണം മെച്ചപ്പെടുത്തുവാന്‍ സാധ്യമാകുന്നു

  • DCCPv6 (2.6.16)

ഹാറ്‍ഡ്‌വെയറ്‍ പിന്തുണ ചേറ്‍ത്തിരിക്കുന്നു

ശ്രദ്ധിക്കുക

പലതിന്‍റേയും ഏറ്റവും സാധാരണമായ വിശേഷതകള്‍ ഈ ഭാഗത്തില്‍ ഇനം തിരിച്ച് പറയുന്നു.

  • x86-64 ക്ളസ്റ്റേറ്‍ഡ് APIC സപ്പോറ്‍ട്ട് (2.6.10)

  • Infiniband പിന്തുണ (2.6.11)

  • ഹോട്ട് പ്ളഗ്

    • സാധാരണ മെമ്മറി ചേര്‍ക്കുക/നീക്കം ചെയ്യുക എന്നിവയും, കൂടാതെ മെമ്മറി ഹോട്ട് പ്ളഗ്ഗ് പിന്തുണയ്ക്കുന്ന ഫംഗ്ഷനുകളും ചേര്‍ത്തിരിക്കുന്നു (2.6.15)

  • SATA/libata എന്‍ഹാന്‍സ്മെന്‍റുകള്‍, അഡീഷണല്‍ ഹാറ്‍ഡ്‌വെയറ്‍ പിന്തുണ

    • libata എറര്‍ ഹാന്‍ഡിലറിന്‍റെ ഒരു പുതിയ രൂപം; കൂടുതല്‍ പിഴവുകളില്‍ നിന്നും രക്ഷപ്പെടുന്ന കൂടുതല്‍ റോബസ്റ്റ് SATA സബ്സിസ്റ്റം ആയിരിക്കണം ഈ ജോലികളുടെ ഒക്കെ ഫലം.

    • നേറ്റീവ് കമാന്‍ഡ് ക്യൂയിങ് (NCQ), റ്റാഗ്ഡ് കമാന്‍ഡ് ക്യൂയിങിന്‍റെ SATA വേര്‍ഷന്‍ ആണ് NCQ - ഒരേ സമയത്ത് ഒരേ ഡ്രൈവിലേക്ക് അനവധി I/O റിക്ക്വസ്റ്റുകള്‍ ഉണ്ടാകുന്ന കഴിവ്. (2.6.18)

    • Hotplug സപ്പോറ്‍ട്ട് (2.6.18)

  • EDAC പിന്തുണ (2.6.16)

    • സിസ്റ്റമിലുണ്ടാകുന്ന പിഴവുകള്‍ കണ്ട് പിടിച്ച് രേഖപ്പെടുത്തുക എന്നതാണ് EDAC-ന്‍റെ ലക്ഷ്യം.

  • Intel(R) I/OAT DMA എഞ്ചിന് വേണ്ടി ഒരു പുതിയ ioatdma ഡ്റൈവറ്‍ ചേറ്‍ത്തിരിക്കുന്നു (2.6.18)

NUMA (നോണ്‍-യൂണിഫോം മെമ്മറി ആക്സസ്സ്) / Multi-core

  • Cpusets (2.6.12)

    • ഒന്നിലധികം കംപ്യൂട്ടറുകളെ ബന്ധിപ്പിച്ച് കൊണ്ട് കൂടുതല്‍ മെമ്മറി വേണ്ട സങ്കീര്‍ണ്ണമായ ജോലികള്‍ വളരെ വേഗം നിര്‍വഹിക്കുവാന്‍ സാധ്യമാക്കുന്ന ഒരു സംവിധാനമാണ് Cpuset. കംപ്യൂട്ടറിനെ ഏല്‍പിക്കുന്ന നിര്‍ദ്ധിഷ്ട ജോലിക്ക് അവശ്യം വേണ്ട മെമ്മറി എന്താണോ Cpuset-ല്‍ കൂടി നിര്‍വചിച്ചിട്ടുളളത് അതനുസരിച്ചായിരിക്കും കംപ്യൂട്ടറുകളുടെ മെമ്മറി ഉപയോഗം നിയന്തിക്കപ്പെടുന്നത്. അത് കൊണ്ട്, Cpuset മുഖേന ബന്ധിപ്പിച്ചിട്ടുളള കംപ്യൂട്ടറിന്‍റ മെമ്മറി മുഴുവന്‍ ഷെയര്‍ ചെയ്യുന്പോള്‍ ഉപയോഗ്ക്താവിന് നഷ്ടമാകുന്നില്ല. വലിയ സിസ്റ്റത്തില്‍ കൂടി സങ്കീര്‍ണ്ണവും ചടലവുമായ ജോലികള്‍ യഥേഷ്ടം നിര്‍വഹിക്കുന്ന ഈ സംവിധാനം ആവശ്യമാണ്.

  • NUMA-aware slab allocator (2.6.14)

    • മള്‍ട്ടിപ്പിള്‍ മോഡുകളില്‍ സ്ളാബുകള്‍ ഉണ്ടാക്കുന്നതിന് ഇത് സഹായിക്കുന്നു. അലോക്കേഷനുകളുടെ സ്ഥാനം ശരിയായി വരത്തക്കവണ്ണം ആയിരിക്കും സ്ളാബുകള്‍ കൈകാര്യം ചെയ്യുക. ഒരു നോഡിലും അതിലുളള പാറ്‍ഷ്യല്‍, ഫ്റീ, പൂറ്‍ണ്ണ സ്ളാബുകളുടെ ലിസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. നോഡ്-സ്പെസിഫിക് സ്ളാബ് ലിസ്റ്റില്‍ നിന്നും ആണ് ഓരോ നോഡിലും ഒബ്ജക്ട് സ്ഥാപിക്കുന്നത്.

  • Swap migration (2.6.16)

    • പ്രക്രിയ നടക്കുന്പോള്‍ ഒരു NUMA സിസ്റ്റമില്‍ നോഡുകള്‍ക്കിടയില്‍ പേജുകളുടെ ഫിസിക്കല്‍ ലൊക്കേഷന്‍ മാറ്റുന്നതിന് Swap migration അനുവദിക്കുന്നു.

  • Huge പേജുകള്‍ (2.6.16)

    • NUMA പോളിസി സപ്പോര്‍ട്ടിന് huge pages ചേര്‍ത്തിരിക്കുന്നു: NUMA ഡിസ്റ്റന്‍സ് ആവശ്യപ്പെടുന്ന സോണുകളുടെ പട്ടിക മെമ്മറി പോളിസി ലെയറിലുളള huge_zonelist() ഫംഗ്ഷന്‍ ലഭ്യമാക്കുന്നു.ലഭ്യമായ huge pages-ലൂടെ hugetlb layer ഒരു സോണിനായി തിരയുന്നു, കൂടാതെ നിലവിലുളള cpuset-ന്‍റ nodeset-ലും.

    • hugepages ഇപ്പോള്‍ cpusets അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.

  • Per-zone VM counters

    • ഒരു മേഘലയുടെ മെമ്മറിയുടെ അവസ്ഥ ഏത് എന്നറിയുന്നതുള്ള മേഘല-അടിസ്ഥാനത്തിലുളള VM സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമാക്കുന്നു

  • Netfilter ip_tables: NUMA-aware allocation. (2.6.16)

  • Multi-core

    • ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ cpu-വിന് ഒരേ സമയത്ത് കാര്യക്ഷമമായി ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് ശക്തമായ ഒരു നിയന്ത്രണ സംവിധാനം ആവശ്യമാണ്. ഈ സംവിധാനം cpu-വിന്‍റെ മെമ്മറിതലങ്ങളേയും, വേഗതയും, ആന്തരീക പ്രവര്‍ത്തന മേഖലകളേയും ഏറ്റവും കാര്യക്ഷമമായി നിയന്ത്രിക്കുവാനും, മുന്‍ഗണന ക്രമത്തില്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പുക്കുന്നതുമായിരിക്കണം. ഇതിന് വേണ്ടി ഒരു പുതിയ domain Scheduler ചേര്‍ത്തിട്ടുണ്ട്. (2.6.17).

    • CPU ഷെഡ്യൂളറിനുളള പവര്‍ സേവിങ് പോളിസി: CPU-കള്‍ക്ക് മുഴുവനുമായി ജോലികള്‍ ഭാഗിക്കുന്നതിന് പകരം, മള്‍ട്ടീകോര്‍/smt cpus ഉപയോഗിച്ച് പവര്‍ ഉപഭോഗം മെച്ചപ്പെടുത്തുന്നതിനായി ചില പാക്കേജുകള്‍ വ്യര്‍ത്ഥമാക്കി വെക്കുകയും മറ്റ് ചിലത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

( amd64 )



[1] Open Publication License, v1.0-ല്‍ പറഞ്ഞിട്ടുളള നിബന്ധനകള്‍ അനുസരിച്ചാണ് ഇത് വിതരണം ചെയ്യേണ്ടത്. http://www.opencontent.org/openpub/ എന്നതില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.